Thursday, April 18, 2024
HomeUSAഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ; കാന്‍ റെഡ് കാര്‍പ്പെറ്റില്‍ വിവസ്ത്രയായെത്തി പ്രതിഷേധിച്ച്‌ യുവതി

ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ; കാന്‍ റെഡ് കാര്‍പ്പെറ്റില്‍ വിവസ്ത്രയായെത്തി പ്രതിഷേധിച്ച്‌ യുവതി

യുക്രൈനിലെ അതിക്രമങ്ങള്‍ക്കെതിരെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പെറ്റില്‍ വിവസ്ത്രയായെത്തി പ്രതിഷേധം.

യുക്രൈന്‍ പതാക ശരീരത്തില്‍ പെയിന്റ് ചെയ്ത് ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക’ എന്നെഴുതിയാണ് അജ്ഞാതയായ സ്ത്രീ പ്രതിഷേധിച്ചത്.യുവതിയുടെ അപ്രതീക്ഷിത നീക്കത്തില്‍ നാടകീയമായ സംഭവങ്ങളാണ് കാനില്‍ അരങ്ങേറിയത്.

ചുവന്ന നിറമുള്ള അടിവസ്ത്രം ധരിച്ചെത്തിയ യുവതി റെഡ് കാര്‍പ്പറ്റിലെത്തി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതോടെ ഗാര്‍ഡുകളെത്തി ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.

ഇദ്രിസ് എല്‍ബയെ നായകനാക്കി ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത ത്രീ തൗസന്‍ഡ് ഇയേഴ്‌സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാര്‍പ്പെറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് ഈ സംഭവം.ടില്‍ഡ സ്വിന്റണും ഇദ്രിസ് എല്‍ബയും ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ആ സമയത്ത് റെഡ് കാര്‍പറ്റിലെത്തിയിരുന്നു.

റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളില്‍ ചെറിയ കുട്ടികളെ പോലും ലൈംഗികമായി ആക്രമിച്ചതുള്‍പ്പെടെ നൂറുകണക്കിന് ബലാത്സംഗ കേസുകളാണ് യുക്രൈനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.യുക്രൈന്‍ പ്രസിഡന്റും മുന്‍ നടനുമായ സെലെന്‍സ്‌കി തന്റെ രാജ്യത്തെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന വീഡിയോ കാന്‍ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ലിത്വാനിയന്‍ സംവിധായകന്‍ മാന്താസ് ക്വേദരാവിഷ്യസിന്റെ ഡോക്യുമെന്ററി ‘മാരിയൂപോളിസ് 2 വ്യാഴാഴ്ച കാനില്‍ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular