Connect with us
Malayali Express

Malayali Express

രാജ്യസഭയിൽ പ്രതിപക്ഷ ഐക്യം പാളി :  എൻഡിഎ സ്ഥാനാർഥിക്ക് വിജയം. ബിജെപിക്ക് നേട്ടം!

INDIA

രാജ്യസഭയിൽ പ്രതിപക്ഷ ഐക്യം പാളി :  എൻഡിഎ സ്ഥാനാർഥിക്ക് വിജയം. ബിജെപിക്ക് നേട്ടം!

Published

on

മാത്യു ജോണ്‍

ഭരണമുന്നണി സ്ഥാനാർഥി ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി. എൻഡിഎക്ക് 125ഉം പ്രതിപക്ഷത്തിന് 105 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്‍റെ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് ഹരിവംശ്. ജനതാദൾ യു വിന്‍റെ രാജ്യസഭാംഗമാണ്.
ബിജു ജനതാദൾ (ബിജെഡി), തെലങ്കാനാ രാഷ്ട്രീയ സമിതി (ടിആർഎസ്) എന്നീ എൻഡിഎയിലില്ലാത്ത പാർട്ടികൾ എൻഡിഎ സ്ഥാനാർഥിയെ പിന്തുണച്ചു. ആന്ധ്രയിലെ വൈഎസ്ആർ കോണ്‍ഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു.

നിലവിൽ 244 അംഗങ്ങളുള്ള രാജ്യസഭയിൽ ഉപാധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കാൻ വേണ്ടത് 123 വോട്ടുകളായരുന്നു. ടിഡിപിയുടെതും വൈഎസ്ആർ കോണ്‍ഗ്രസിന്‍റെതുമുൾപ്പടെ 114 വോട്ടുകൾ കണ്ടാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയെന്ന ആശയം കോണ്‍ഗ്രസ് ഉയർത്തിയത്. എഐഡിഎംകെ ഉൾപ്പടെ ഭരണപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണയായിരുന്നു തുടക്കത്തിൽ.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

 

Continue Reading

Latest News