Connect with us
Malayali Express

Malayali Express

26 വർഷത്തിനു ശേഷം ഇടുക്കി ഡാം തുറന്നു

KERALA

26 വർഷത്തിനു ശേഷം ഇടുക്കി ഡാം തുറന്നു

Published

on

കനത്ത മഴയെ തുടർന്ന് 26 വർഷങ്ങൾക്കുശേഷം ചെറുതോണി അണക്കെട്ട് തുറന്നു. ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തിൽ ട്രയൽ റണ്‍ നടത്താൻ സർക്കാർ അനുമതി നൽകുകയായിരുന്നു. ട്രയൽ റണ്‍ നടത്തുന്നതിന് വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പരിഭ്രാന്തിയുടെ ആവശ്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. 26 വർഷങ്ങൾക്കു ശേഷമാണ് ഡാം തുറക്കുന്നത്. സെക്കന്‍റി

ൽ 50000 ലിറ്റർ വെള്ളമാണ് ഒഴുകുന്നത്.

ഇടുക്കി ഡാമിന്‍റെ പരമാവധി സംഭരണശേഷി 2,403 അടിയാണ്. നിലവിലെ ജലനിരപ്പ് 2,398.50 ആണ്. ജലനിരപ്പ് 2,397 അടിയാകുമ്പോൾ ട്രയൽ റണ്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇടയ്ക്ക് മഴ കുറയുകയും ജലനിരപ്പ് ചെറിയതോതിൽ താഴുകയും ചെയ്തതോടെ ട്രയൽ റണ്ണിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വീണ്ടും കനത്തമഴയിൽ സംസ്ഥാനം മുങ്ങി. ഇടുക്കിയിലും ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്നത്. ഇതോടെ നിരൊഴുക്ക് വർധിക്കുകയും ഡാമിലെ ജലനിരപ്പ് വളരെപ്പെട്ടെന്ന് ഉയരുകയുമായിരുന്നു.

കൂടാതെ ഇടമലയാർ ഡാം അതിന്‍റെ പരമാവധി ശേഷിയിലെത്തിക്കഴിഞ്ഞതോടെ ഡാമിന്‍റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകൾ തുറന്നത്. സെക്കന്‍റിൽ 600 ഘനയടി വെള്ളമാണ് ഒഴിക്കിക്കളയുന്നത്. എന്നിട്ടും ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടില്ല. അതിനാൽ ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവിൽ വർധന വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

 

Continue Reading

Latest News