Connect with us
Malayali Express

Malayali Express

ഇടുക്കിയിൽ ട്രയൽ റൺ : 26 വർഷങ്ങൾക്കുശേഷം ചെറുതോണി അണക്കെട്ട് തുറന്നു

KERALA

ഇടുക്കിയിൽ ട്രയൽ റൺ : 26 വർഷങ്ങൾക്കുശേഷം ചെറുതോണി അണക്കെട്ട് തുറന്നു

Published

on

ഇടുക്കി: കനത്ത മഴയിൽ ഇടുക്കി ചെറുതോണി അണക്കെട്ടി​​ന്റെ ജലനിരപ്പ്​ 2398.88 അടിയായി ഉയർന്ന സാഹചര്യത്തിൽ കെ.എസ്​.ഇ.ബി ട്രയൽ റൺ തുടങ്ങി. ഡാമി​​ന്റെ മൂന്നാമത്തെ ഷട്ടർ 50 സെ.മീ തുറന്നാണ്​ ട്രയൽ റൺ നടത്തുന്നത്​. നാല്​ മണിക്കൂറാണ്​ ​ഡാമി​​ന്റെ ഷട്ടർ തുറന്നുവെക്കുക. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്. 15 മിനിറ്റ് സമയം കൊണ്ട് 50 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. ഷട്ടർ ഉയർത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെറുതോണി അണക്കെട്ടിന്‍റെ താഴെയുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഇപ്പോഴത്തേത് ട്രയൽ റൺ മാത്രമാണ്. യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യം പിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Continue Reading

Latest News