Friday, April 19, 2024
HomeKeralaലോറി ബൈക്കില്‍ ഇടിച്ച്‌ മുത്തച്ഛനും ചെറുമകനും മരിച്ചു

ലോറി ബൈക്കില്‍ ഇടിച്ച്‌ മുത്തച്ഛനും ചെറുമകനും മരിച്ചു

കണ്ണൂര്‍ ദേശീയപാതയില്‍ പള്ളിക്കുളം മണ്ഡപത്തിന് സമീപം ബൈക്കിന് പിറകില്‍ ലോറി ഇടിച്ച്‌ റോഡിലേക്ക് വീണ മുത്തച്ഛനും ചെറുമകനും ലോറി കയറി മരിച്ചു.

പള്ളിക്കുന്ന് ഇടച്ചേരി സ്വദേശികളായ മഹേഷ് ബാബു (56), മകളുടെ മകന്‍ ആഗ്നെസ് (7) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10.30നാണ് അപകടം. പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിറകില്‍ ഇതെ ദിശയില്‍ വന്ന ഗ്യാസ് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ ദേഹത്തൂടെ ലോറി കയറുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular