Thursday, April 18, 2024
HomeKeralaഅഴൂര്‍ സ്കൂളില്‍ സംസ്കൃതി സര്‍ഗോത്സവം ക്യാമ്ബ്

അഴൂര്‍ സ്കൂളില്‍ സംസ്കൃതി സര്‍ഗോത്സവം ക്യാമ്ബ്

മുടപുരം: അഴൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന സംസ്കൃതിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗോത്സവം’22 വേനലവധിക്കാലക്യാമ്ബ് സംഘടിപ്പിച്ചു.

പ്രശസ്ത ശില്പി ആര്യനാട് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്കൃതി മുഖ്യരക്ഷാധികാരി വിശ്വനാഥന്‍ ചെട്ടിയാരുടെ അദ്ധ്യക്ഷതയില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സെലീന, സംസ്കൃതി പ്രസിഡന്റ് വിജു.ടി, സെക്രട്ടറി എം. സുരേഷ് ബാബു, ബിജു കാര്‍ത്തിക, എസ്.എം.സി ചെയര്‍പേഴ്സണ്‍ പ്രഭാ സോണി എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി ആര്യനാട് രാജേന്ദ്രന്‍, ഹരിഹരന്‍, പ്രശാന്ത് വെമ്ബായം, മുട്ടപ്പലം വിജയകുമാര്‍, ബിനു തങ്കച്ചി എന്നിവര്‍ ക്ലാസുകളെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular