Saturday, April 20, 2024
HomeIndiaഅമിത് ഷായെ തള്ളി മോദി, വന്‍വിജയം നേടിയെങ്കിലും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി

അമിത് ഷായെ തള്ളി മോദി, വന്‍വിജയം നേടിയെങ്കിലും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി

ജയ്പൂര്‍: ഹിന്ദി ഭാഷാ വാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിയോജിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭാഷ, സാംസ്കാരിക വൈവിദ്ധ്യ എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്ബോള്‍ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് മോദിയുടെ വ്യത്യസ്ത അഭിപ്രായ പ്രകടനം. രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന ബി ജെ പി ദേശീയ ഭാരവാഹി യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുമ്ബോഴാണ് ഭാഷാ വാദത്തില്‍ പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞത്.

വന്‍ വിജയം നേടിയെങ്കിലും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.’ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാന്‍ സമയമായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബി ജെ പിയില്‍ മാത്രമാണ്. അത് സഫലമാക്കണം. എന്‍ ഡി എ സര്‍ക്കാര്‍ ഈ മാസം എട്ട് വര്‍ഷം തികയ്ക്കും. അടുത്ത 25 വര്‍ഷം ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി സ്ഥിരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത 25 വര്‍ഷത്തേക്ക് ബിജെപിയുടെ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുള്ള സമയമാണിത്’- പ്രധാനമന്ത്രി പറഞ്ഞു.

ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ദേശീയ, സംസ്ഥാന ഭാരവാഹികള്‍, സംഘടനാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular