Friday, April 19, 2024
HomeKeralaകെഎസ്‌ആര്‍ടിസി ശമ്ബളപ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്താന്‍ ഗതാഗതവകുപ്പ്

കെഎസ്‌ആര്‍ടിസി ശമ്ബളപ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്താന്‍ ഗതാഗതവകുപ്പ്

കെഎസ്‌ആര്‍ടിസി ശമ്ബളപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചര്‍ച്ചകളുമായി സര്‍ക്കാര്‍. ഉടന്‍ തന്നെ ധനവകുപ്പുമായി ചര്‍ച്ച നടത്തി തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കാനാണ് ഗതാഗതവകുപ്പിന്റെ നീക്കം.

മാസം പകുതി പിന്നിട്ടിട്ടുപോലും ശമ്ബളം വിതരണം ചെയ്യാത്തതിനെതിരെ പണിമുടക്കടക്കമുള്ള സമരവും നടത്തി. എന്നിട്ടും സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കാതിരുന്നതോടെയാണ് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സമരം കടുപ്പിക്കുന്നത്.ഗതാഗമന്ത്രി അനാവശ്യപിടിവാശി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ഉന്നയിക്കുന്ന ആരോപണം.

ഭരണാനുകൂല സംഘടന സിഐടിയുവും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്.ഇതിന് പിന്നാലെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നത്. മന്ത്രിസഭാ യോഗത്തില്‍ ശമ്ബള പ്രതിസന്ധി പരിഗണിക്കാതിരുന്നത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.ഇതേതുടര്‍ന്ന് ഗതാഗതവകുപ്പ് മന്ത്രിയും ധനമന്ത്രിയും കൂടിയാലോചനകള്‍ നടത്തിയെങ്കിലും അന്തിമതീരുമാനമായില്ല.23 ന് മുന്‍പ് ശമ്ബളം പൂര്‍ണമായി നല്‍കാനാണ് ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular