Tuesday, April 23, 2024
HomeIndiaതാജ്മഹലിലെ പൂട്ടിയിട്ടിരിക്കുന്ന മുറികളില്‍ കണ്ടത് വ്യക്തമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

താജ്മഹലിലെ പൂട്ടിയിട്ടിരിക്കുന്ന മുറികളില്‍ കണ്ടത് വ്യക്തമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: താജ്മഹലില്‍ ഹൈന്ദവ വിഗ്രഹങ്ങളുണ്ടെന്ന വാദം അടിസ്ഥാനമില്ലാത്തതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.

സ്ഥിരമായി അടച്ചിടുന്ന മുറികള്‍ താജ്മഹലില്‍ ഇല്ലെന്നും എഎസ്‌ഐ വ്യക്തമാക്കുന്നു. ചില മുറികളുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിശദീകരണം.

താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികള്‍ക്കുള്ളില്‍ ഒന്നും കണ്ടെത്തിയില്ലെന്നുമാണ് എഎസ്‌ഐ വ്യക്തമാക്കുന്നത്. പല തവണ അറ്റകുറ്റപ്പണികള്‍ക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളില്‍ ഹിന്ദു വി​ഗ്രഹങ്ങളൊന്നുമില്ല. എഎസ്‌ഐയുടെ വെബ്സൈറ്റില്‍ മുറികളുടെ ചിത്രങ്ങളുണ്ടെന്നും ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എഎസ്‌ഐ വ്യക്തമാക്കി.

അതേസമയം, താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രം​ഗത്തെത്തിയിരുന്നു. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു.

താജ്മഹല്‍ നില്‍ക്കുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. താജ്മഹലില്‍ വിഗ്രഹങ്ങളുണ്ടെന്ന‌ വാദവുമായി ഒരാള്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹര്‍ജിക്കാരന്‍ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular