Saturday, April 20, 2024
HomeKerala'മൂകാംബികയിലേക്ക് പോകാന്‍ സ്വിഫ്ട് ബസില്‍ കയറിയവര്‍ എത്തിയത് ഗോവയില്‍' പ്രചരിക്കുന്ന വാര്‍ത്തയുടെ വാസ്തവമെന്ത്? വിശദീകരണവുമായി കെ...

‘മൂകാംബികയിലേക്ക് പോകാന്‍ സ്വിഫ്ട് ബസില്‍ കയറിയവര്‍ എത്തിയത് ഗോവയില്‍’ പ്രചരിക്കുന്ന വാര്‍ത്തയുടെ വാസ്തവമെന്ത്? വിശദീകരണവുമായി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: മൂകാംബികയിലേക്ക് തിരിച്ച കെ എസ് ആര്‍ ടി സി സ്വിഫ്‌ട് ബസ് വഴിതെറ്റി ഗോവയിലെത്തി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നു.

കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസാണ് വഴിതെറ്റി ഗോവയിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി ഇപ്പോള്‍. സ്വിഫ്‌ടിനെതിരെയുള്ള വാര്‍ത്ത തെറ്റാണെന്നും ബസ് ദിശമാറി ​ഗോവയിലേക്ക് സര്‍വീസ് നടത്തിയിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

“നിലവില്‍ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്ട് സര്‍വീസ് നടത്തുന്നില്ല. സ്വിഫ്ടിന്റെ എയര്‍ ഡീലക്സ് ബസുകള്‍ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയില്‍ നിന്നുമാണ് കൊല്ലൂരിലേക്ക് സര്‍വീസ് നടത്തുന്നത്. വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍, മേയ് എട്ടിന് കൊട്ടരക്കരക്കയില്‍ നിന്നുള്ള ബസിലെയും, എറണാകുളത്ത് നിന്നുള്ള ബസിലെയും യാത്രക്കാരെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു. ബസ് റൂട്ട് മാറി സര്‍വീസ് നടത്തിയിട്ടില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അവര്‍ അറിയിച്ചത്.

കൂടാതെ ആ ബസുകളില്‍ ട്രെയിനിംഗ് നല്‍കുന്നതിന് ചുമതലയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടും ബസ് വഴി മാറി സഞ്ചരിച്ചിട്ടില്ലെന്നാണ്. 7,8,9,10 തീയതികളിലെ ലോഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകള്‍ സര്‍വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. ബസ് ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ പരാതിയും വിജിലന്‍സ് വിഭാഗത്തിന് കിട്ടിയിട്ടുമില്ല.’- കെ എസ് ആര്‍ ടി സി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular