Friday, March 29, 2024
HomeKeralaസംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സാങ്കേതികസമിതി സ്‌കൂള്‍ തുറക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാരിന്റെ മുന്നില്‍ ഇപ്പോള്‍ പരിഗണനയിലുള്ളത് 13-ാം തിയതി വരാനിരിക്കുന്ന സുപ്രീം കോടതി വിധിയാണെന്നും ഇതിന് ശേഷമാകും സ്‌കൂള്‍ തുറക്കുന്ന കാര്യം തീരുമാനിക്കുകയെന്നും വി.ശിവന്‍കുട്ടി ഒരു മാധ്യമത്തോട് പറഞ്ഞു.
സംസ്ഥാനത്ത് സകൂള്‍ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും  മന്ത്രി നടത്തി. സകൂളുകള്‍ തുറക്കുന്നതിന് മുമ്പ് എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്നും കുട്ടികള്‍ക്ക് പ്രതിരോധശേഷി കൂടുതലാണെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വണ്‍ പരീക്ഷകള്‍ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഹര്‍ജിയിലാണ് സുപ്രീം കോടതി 13-ാം തിയതി വിധി പറയാനിരിക്കുന്നത്. സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഇപ്പോള്‍ എടുക്കുകയും വിധി എതിരാവുകയും ചെയ്താല്‍ ഇത് തിരിച്ചടിയാകുമെന്നതിനാലാണ് ഈ വിധിക്കു ശേഷം തീരുമാനമെടുക്കാമെന്ന സര്‍ക്കാര്‍ നിലപാട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular