Friday, March 29, 2024
HomeUSAമുൻ അംബാസഡർ റിച്ചാർഡ് വർമ്മ പ്രസിഡന്റിന്റെ ഇന്റലിജിൻസ് കമ്മിറ്റിയിൽ

മുൻ അംബാസഡർ റിച്ചാർഡ് വർമ്മ പ്രസിഡന്റിന്റെ ഇന്റലിജിൻസ് കമ്മിറ്റിയിൽ

ഇന്ത്യയിൽ യു എസ് അംബാസഡർ ആയിരുന്ന ഇന്ത്യൻ അമേരിക്കൻ റിച്ചാർഡ് വർമയെ യു എസ് രഹസ്യാന്വേഷണ സമൂഹത്തിന്റെ പ്രവർത്തന ക്ഷമത നിരീക്ഷിക്കുന്ന വൈറ്റ് ഹൌസ് സമിതിയിലേക്കു പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തു. President’s Intelligence Advisory Board എന്ന സമിതിയുടെ തലവൻ അഡ്‌മിറൽ ജെയിംസ് എ. ‘സാൻഡി’ വിന്നേഫെൽഡ് ആയിരിക്കും.

ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ആയിരുന്ന ജാനറ്റ് നപ്പോളിറ്റാനോ, ഗിൽമാൻ ജി. ലൂയി എന്നിവരാണ് മറ്റു അംഗങ്ങൾ.

പ്രസിഡന്റിന്റെ ഓഫീസിൽ സ്വതന്ത്ര ഘടകമായിട്ടാണ് ഈ ഉപദേശക സമിതി പ്രവർത്തിക്കുക എന്നു വൈറ്റ് ഹൌസ് അറിയിച്ചു.

മാസ്റ്റർകാർഡിന്റെ ജനറൽ കൗൺസലും ഗ്ലോബൽ പബ്ലിക് പോളിസി മേധാവിയുമാണ് വർമ. പ്രസിഡൻറ് ബരാക്ക് ഒബാമയാണ് 2014ൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് അംബാസഡറായി അയച്ചത്. ഒരു ഇന്ത്യൻ അമേരിക്കൻ ഇന്ത്യയിൽ യു എസ് അംബാസഡർ ആവുന്നത് ആദ്യമായിരുന്നു.

നേരത്തെ വർമ്മ സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു. സെനറ്റ് മജോറിറ്റി ലീഡറുടെ ദേശരക്ഷാ ഉപദേഷ്ടാവായും പ്രവർത്തിച്ചു.
പ്രസിഡന്റ് ബൈഡന്റെ 2020 പ്രചാരണ ടീമിൽ സജീവ അംഗമായിരുന്ന വർമ ഇന്ത്യൻ സമുദായത്തെ എത്തിപ്പിടിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular