Friday, March 29, 2024
HomeIndiaതാലിബാൻ സർക്കാർ: 'എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണം', ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ

താലിബാൻ സർക്കാർ: ‘എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണം’, ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ

‘സർക്കാരിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടെങ്കിൽ മാത്രമേ സർക്കാരിന് അന്താരാഷ്ട്ര സ്വീകാര്യത കിട്ടൂ. താലിബാൻ സർക്കാർ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ പ്രതികരണം’.

ദില്ലി: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്ന് ഇന്ത്യ. യുഎൻ രക്ഷാസമിതിയിലാണ് ഇന്ത്യ നിലപാടറിയിച്ചത്. സർക്കാരിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണം. എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടെങ്കിൽ മാത്രമേ സർക്കാരിന് അന്താരാഷ്ട്ര സ്വീകാര്യത കിട്ടൂ എന്നുമാണ് ഇന്ത്യൻ നിലപാട്. താലിബാൻ സർക്കാർ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ പ്രതികരണം.

അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ ഹഖ്ഖാനി നെറ്റ്വർക്കിൻറെ നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിലും ഇന്ത്യക്ക് അതൃപ്തിയുണ്ട്. 2008-ൽ കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഹഖാനി ​ഗ്രൂപ്പാണ്. അങ്ങനെയൊരു സംഘ‍ടന നിർണായകമായ സ‍ർക്കാരിനെ എങ്ങനെ അം​ഗീകരിക്കും എന്നതാണ് ഇന്ത്യ നേരിടുന്ന ചോദ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular