Thursday, April 25, 2024
HomeKeralaനാടുകാണി ചുരത്തില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ യുവാവ് മരിച്ചു

നാടുകാണി ചുരത്തില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ യുവാവ് മരിച്ചു

എടക്കര> നാടുകാണി ചുരത്തില്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എടക്കര അറണാടംപാടം തേവത്ത് വളപ്പില്‍ ലത്തീഫിന്‍്റെ മകന്‍ ജൈസല്‍ മോന്‍ (24) ആണ് മരിച്ചത്.

തമിഴ്നാട്ടില്‍ നിന്ന് വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. ചൊവ്വാഴ്ച രാത്രി പത്തിനാണ് അപകടം. ബൈക്ക് പൂര്‍ണ്ണമായും ലോറിക്കടിയില്‍പ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ച ജൈസല്‍ മോന്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മൃതദേഹം നിലമ്ബൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ഉമ്മുസല്‍മ. സഹോദരങ്ങള്‍: ജാഫര്‍, ജുബൈരിയ, ജുമൈല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular