Thursday, April 25, 2024
HomeUSAറോക്ക് ലാൻഡ് സെന്റ് .മേരീസ് ക്നാനായ കത്തോലിക്കാ പള്ളി തിരുനാളിന് കൊടിയേറി...

റോക്ക് ലാൻഡ് സെന്റ് .മേരീസ് ക്നാനായ കത്തോലിക്കാ പള്ളി തിരുനാളിന് കൊടിയേറി ; ബിഷപ്പ് മാർ അങ്ങാടിയത്ത് ശനിയാഴ്ച തിരുനാളിൽ പങ്കെടുക്കും

ന്യൂയോർക് :റോക്‌ലാൻഡ് സെന്റ് .മേരീസ് ക്നാനായ  കത്തോലിക്കാ പള്ളിയിൽ പരി .കന്യാ മറിയത്തിന്റെ പിറവി തിരുന്നാളിന്റെ കൊടിയേറി  .ഇടവക വികാരി ഫാ .ബിബി തറയിൽ  തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊടിയേറ്റി  തദവസരത്തിൽ ക്നാനായ ഫോറന വികാരി ഫാ ,ജോസ് തറക്കൽ , ഹാർവെർസ്ട്രോ മേയർ മൈക്കിൾ കൊഹ്ട് ,തിരുന്നാൾ പ്രസൂതേന്തിമാർ , ഇടവകാംഗങ്ങൾ പങ്കെടുത്തു തുടർന്ന് ആഘോഷമായ ഇംഗ്ലീഷ് കുർബാനയോടെ പ്രധാന തിരുന്നാളിന് തുടക്കമായി ..

സെപ്റ്റ.10 ,11 ,12 തീയതികളിൽ (വെള്ളി ,ശനി ,ഞായർ )പരി: .കന്യാ മറിയത്തിന്റെ പിറവി തിരുന്നാൾ ഭക്തി  സാന്ദ്രമായി ആഘോഷിക്കുന്നു ..

സെപ്റ്റ;11 ശനിയാഴ്ച 3.45   പിഎം നു ലദിഞ്ഞു 4 പിഎം ന് ഫാ. ലിജു തുണ്ടിയിൽ മലങ്കര റീത്തു കുർബാന  അർപ്പിക്കുന്നു ..തുടർന്ന് ബിഷപ്പ് മാർ  ജേക്കബ് അങ്ങാടിയത്തിന്റെ തിരുന്നാൾ  സന്ദേശം . 6 പിഎം നു റവ . ഫാ. ജോസ് തറക്കൽ അവാർഡ് വിതരണം നിർവഹിക്കുന്നു .6 .30പിഎം  ഗാർഡൻ സ്റ്റേറ്റ് സിംഫണിയുടെ ഗാനമേള

സെപ്റ്റ;12 ഞായറാഴ്ച 3 പിഎം ന് ലദിഞ്ഞും തിരുന്നാൾ റാസയും ഫാ . ജോസ് ആദോപ്പിള്ളിയുടെ കാർമികത്വത്തിൽ .തിരുന്നാൾ സന്ദേശം ഫാ .ബിൻസ് ചേത്തലിൽ, 6 പിഎംന് തിരുന്നാൾ പ്രദക്ഷിണം സെന്റ് .മേരീസ് ബീറ്റ്‌സ് ചെണ്ടമേള ത്തിന്റെ അകമ്പടിയോടെ 8 പിഎം ന് പരി .കുർബാനയുടെ ആശിർവാദം തുടർന്ന് സ്നേഹവിരുന്ന് ,ഏവരെയും തിരുന്നാൾ കർമങ്ങളിൽ പങ്കെടുത്തു പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിക്കാൻ ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു

ജോസ് കാടാപുറം 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular