Connect with us
Malayali Express

Malayali Express

നാടോടി പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി

INDIA

നാടോടി പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി

Published

on

ന്യൂഡൽഹി: സെൻട്രൽ ഡൽഹിയിൽ നാടോടി പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി.​ മി​േൻറാ റോഡിന്​ സമീപം തെരുവിൽ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസ​ുകാരിയാണ്​ ക്രൂരപീഡനത്തിന്​ ഇരയായത്​. നാടോടിയായി തെരുവിൽ കഴിയുന്ന 24 കാരനാണ്​ പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്​. ജൂലൈ 14 ന്​ കാളി മന്ദിറിനു സമീപത്ത്​ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ കാണ്ടെത്താനായില്ല. രാത്രിയോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ സമീപപ്രദേശത്തുനിന്നും ​കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ നില അതീവഗുരുതരമാണ്. ആന്തരികാവയവങ്ങൾക്കുൾപ്പെടെ ക്ഷതമേറ്റതായും നാലു മണിക്കൂർ നീണ്ട ശസ്​ത്രക്രിയക്ക്​ പെൺകുട്ടിയെ വിധേയയാക്കേണ്ടി വരുമെന്നും ആശുപത്രി അധികൃതർ അറിയച്ചതായി ഡൽഹി വനിതാ കമ്മീഷൻ സ്വാതി മാലിവാൾ ട്വീറ്റ്​ ചെയ്​തു.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News