Connect with us
Malayali Express

Malayali Express

ബ്രസൽസ് നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് – മെർക്കൽ വാക്പോര്

EUROPE

ബ്രസൽസ് നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് – മെർക്കൽ വാക്പോര്

Published

on

ജോസ് കുമ്പിളുവേലിൽ

ബ്രസൽസ് : ബ്രസൽസിൽ നാറ്റോ സഖ്യരാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചു. ഉച്ചകോടി തുടങ്ങുന്നതിനു മുൻപ് ജർമൻ ചാൻസലർ അംഗലാ മെർക്കലും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വാക് പോരും രൂക്ഷമായി. റഷ്യയുടെ പൂർണ്ണ വരുതിയിലാണ് ജർമനി പ്രവർത്തിക്കുന്നതെന്നുള്ള ട്രംപിന്റെ പരാമർശമാണ് മെർക്കലിനെ ചൊടിപ്പിച്ചത്.

ജർമനി റഷ്യയുടെ തടവിലാണെന്ന് ട്രംപ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾടൻബർഗിനോട് പറഞ്ഞു. പ്രഭാതഭക്ഷണ സമയത്തെ യോഗത്തിലാണ് ട്രംപ് ജർമനിയെ ചൊടിപ്പിച്ച പരാമർശം ഉണ്ടായത്. റഷ്യയിൽ നിന്ന് എണ്ണവാതക ഇറക്കുമതി ചെയ്യുന്ന ജർമനിയുടെ നടപടിയാണു ട്രംപിന് പ്രകോപിപ്പിച്ചത്. ജർമനി ഇത്തരം നടപടിയുമായി മുന്നോട്ടു പോകുമ്പോൾ യൂറോപ്പിന്റെ സുരക്ഷക്ക് അമേരിക്കയ്ക്ക് കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. കോടിക്കണക്കിന് ഡോളർ റഷ്യക്ക് നൽകുമ്പോൾ യുഎസ് എന്തിനു ജർമനിയെ സംരക്ഷിക്കണം.

അതേസമയം, ജർമനിക്കു സ്വതന്ത്രമായ നയങ്ങളും തീരുമാനങ്ങളുമുണ്ടെന്നു ജർമൻ ചാൻസലർ അംഗല മെർക്കൽ തിരിച്ചടിച്ചു. ജർമനിക്കെതിരെ ട്രംപിന്റെ പ്രസ്താവന പുറത്തുവന്നു മണിക്കൂറുകൾക്കകം ബ്രസൽസിലെത്തിയ മെർക്കൽ മറുപടി നൽകിയത്.നാറ്റോയുടെ നിലനിൽപിനായി ജർമനിയും ഏറെ ചെലവഴിക്കുന്നതായി അവർ കൂട്ടിച്ചേർത്തു.

എന്നാൽ നാറ്റോ പങ്കാളിയെന്ന നിലയിൽ ജർമനി സഖ്യകക്ഷികളുമായി നല്ല സമ്പർക്കത്തിലാണെന്നും നാറ്റോയ്ക്ക് തങ്ങളുടെ വിഹിതം നൽകുന്നുണ്ടെന്നും മെർക്കൽ അതിശക്തമായ ഭാഷയിൽ ട്രംപിനു മറുപടിയായി നൽകിയത് അൽപ്പം ഒച്ചപ്പാടുണ്ടാക്കി.

പിന്നീട് ഇരുവരും തമ്മിൽ ബ്രസൽസിൽ കൂടിക്കണ്ടപ്പോൾ നേതാക്കൾ തമ്മിൽ യാതൊരു പ്രശ്നവും നിലനിൽക്കുന്നില്ലെന്നു മെർക്കൽ വ്യക്തമാക്കി.

Continue Reading

Latest News