Connect with us
Malayali Express

Malayali Express

ജർമനിയിൽ ഭീകര പ്രവർത്തനം: വനിത ഉൾപ്പെടെ അഞ്ച് പേർക്ക് ശിക്ഷ

EUROPE

ജർമനിയിൽ ഭീകര പ്രവർത്തനം: വനിത ഉൾപ്പെടെ അഞ്ച് പേർക്ക് ശിക്ഷ

Published

on

കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ജർമനിയിൽ ഒൻപത് വിദേശികളെയും ഒരു വനിത പൊലീസ് ഓഫിസറെയും വക വരുത്തിയ കേസിലെ പ്രധാന പ്രതിയായ ബിയാറ്റെ ഷ്പ്പെക്ക് ജീവപര്യന്തം (15 വർഷത്തെ) തടവ് മ്യൂണിക്കിലെ പ്രത്യേക കോടതി വിധിച്ചു. കേസിലെ മറ്റു നാലു പ്രതികൾക്ക് മൂന്നു വർഷം മുതൽ പത്തു വർഷം വരെയുള്ള ശിക്ഷയും കോടതി നൽകി.

ജർമനിയിൽ നിരോധിച്ച എൻഎസ‌്‌യു എന്ന ഭീകര സംഘടനയുടെ പ്രധാന പ്രവർത്തകയാണ് ഷ്പ്പെ. ജർമനിയിൽ ഏറെ ഒച്ചപ്പാടുണ്ടാക്കിയ കേസായിരുന്നു ഇത്. വിദേശ പൗരന്മാരെ തിരഞ്ഞ് പിടിച്ച് എട്ടു പ്രധാന ജർമൻ നഗരങ്ങളിൽ ഈ ഭീകര സംഘടന കൊല നടത്തി. കൊല്ലപ്പെട്ട ഒൻപത് പേരും ടർക്കി വംശജരായിരുന്നു.

കേസ് അന്വേഷിച്ച ജർമൻ വനിത പൊലീസ് ഓഫീസറെയും ഇവർ തോക്കിന് ഇരയാക്കി. കേസിന്റെ വിചാരണ അഞ്ചു വർഷം മുമ്പ് ആരംഭിച്ചതാണ്. വിചാരണയ്ക്കായി സർക്കാർ ചിലവിട്ടത് മുപ്പത് മില്യൻ യൂറോ (240 കോടികൾ) യാണെന്നാണ് കണക്ക്.

Continue Reading

Latest News