Connect with us
Malayali Express

Malayali Express

കു​വൈ​ത്തി​നെ​തി​രാ​യ കാ​യി​ക വി​ല​ക്ക്​ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത

GULF

കു​വൈ​ത്തി​നെ​തി​രാ​യ കാ​യി​ക വി​ല​ക്ക്​ പി​ൻ​വ​ലി​ക്കാ​ൻ സാ​ധ്യ​ത

Published

on

കു​വൈ​ത്ത് സി​റ്റി: അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കു​വൈ​ത്തി​ലെ കാ​യി​ക താ​ര​ങ്ങ​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യും കു​വൈ​ത്ത് സ്​​പോ​ർ​ട്സ്​ അ​തോ​റി​റ്റി​യും ത​മ്മി​ലു​ള്ള ച​ർ​ച്ച ആ​രം​ഭി​ച്ചു.
കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ സ്​​പോ​ർ​ട്സ്​ അ​തോ​റി​റ്റി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഹ​മൂ​ദ് ഫു​ലൈ​തി​ഹ്, അ​തോ​റി​റ്റി​യു​ടെ ഭ​ര​ണ സ​മി​തി അം​ഗം ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഫൈ​ലി, മു​ഖ്യ ഉ​പ​ദേ​ഷ്​​ടാ​വ് ഡോ. ​സ​ഖ​ർ അ​ൽ മു​ല്ല എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ ഉ​പ​മേ​ധാ​വി പെ​റു മി​റോ, സ​മി​തി​യു​ടെ ഭ​ര​ണ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മി​തി മേ​ധാ​വി ജെ​റോം ബൊ​വെ, സ​മ്മ​ർ ഒ​ളി​മ്പി​ക്​​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ യൂ​നി​യ​ൻ മേ​ധാ​വി ജെ​യിം​സ്​ കാ​ർ, ഏ​ഷ്യ​ൻ ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ മേ​ധാ​വി വി ​ജീ​സ്​ ഹോ​ങ്, ഒ​ളി​മ്പി​ക് സ​മി​തി​യി​ലെ ഏ​ഷ്യ​ൻ കാ​യി​ക ഡ​യ​റ​ക്ട​ർ ഹൈ​ദ​ർ ഫ​ർ​മ​ൻ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

കാ​യി​ക വി​ല​ക്ക് നീ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​വൈ​ത്ത് സ്​​പോ​ർ​ട്സ്​ അ​തോ​റി​റ്റി അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. അ​തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് കു​വൈ​ത്തി​ൽ യോ​ഗം ചേ​രാ​ൻ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. കാ​യി​ക മേ​ഖ​ല​യി​ൽ സ​ർ​ക്കാ​റി​​െൻറ അ​മി​ത ഇ​ട​പെ​ട​ലു​ണ്ടാ​കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യും ഫി​ഫ​യും കു​വൈ​ത്തി​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്.
വി​ല​ക്ക് മൂ​ലം അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര വേ​ദി​ക​ളി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട കു​വൈ​ത്തി​ന് റി​യോ ഒ​ളി​മ്പി​ക്സി​ലും പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല.
കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ മേ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടി​ല്ല എ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യ​​തി​​​െൻറ​യും ഇ​തി​ന​നു​സൃ​ത​മാ​യി രാ​ജ്യ​ത്തെ കാ​യി​ക നി​യ​മം പൊ​ളി​ച്ചെ​ഴു​തി​യ​തി​​​െൻറ​യും അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യാ​ന്ത​ര ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (ഫി​ഫ) കു​വൈ​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ ഡി​സം​ബ​റി​ൽ പി​ൻ​വ​ലി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​യും വൈ​കാ​തെ കു​വൈ​ത്തി​ന്​ മേ​ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ കാ​യി​ക വി​ല​ക്ക്​ പി​ൻ​വ​ലി​ച്ചേ​ക്കും എ​ന്ന സൂ​ച​ന​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്.

Continue Reading

Latest News