Friday, April 19, 2024
HomeCinema'ഐറ്റം നമ്ബര്‍ വണി'ലൂടെ ജനഹൃദയം കീഴടക്കാനൊരുങ്ങി ശ്രീശാന്ത്; ബോളിവുഡില്‍ ഗായകനായി താരം

‘ഐറ്റം നമ്ബര്‍ വണി’ലൂടെ ജനഹൃദയം കീഴടക്കാനൊരുങ്ങി ശ്രീശാന്ത്; ബോളിവുഡില്‍ ഗായകനായി താരം

കൊച്ചി: () ‘ഐറ്റം നമ്ബര്‍ വണി’ലൂടെ ജനഹൃദയം കീഴടക്കാനൊരുങ്ങി ക്രികറ്റ് താരം ശ്രീശാന്ത്.

ബോളിവുഡില്‍ ഗായകനായി അരങ്ങേറ്റം കുറിക്കുകയാണ് താരം. ഇതിനോടകം അഭിനയവും നൃത്തവുമെല്ലാം പയറ്റിയ ശ്രീശാന്ത് പാട്ടിലൂടെയുടെ ജനഹൃദയം കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചിയിലായിരുന്നു പാട്ടിന്റെ റെകോര്‍ഡിംഗ്.

ബാലുരാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐറ്റം നമ്ബര്‍ വണ്‍ എന്ന ചിത്രത്തില്‍ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ അഭിനേതാവായും ശ്രീശാന്ത് എത്തുന്നുണ്ട്. സുനില്‍ വര്‍മ, രാജ്പാല്‍ യാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം ജുലൈയില്‍ തുടങ്ങുമെന്നാണ് റിപോര്‍ട്.

‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തില്‍ ഗസ്റ്റ് റോളിലും ശ്രീശാന്ത് എത്തുന്നുണ്ട്. മുഹമ്മദ് മുബി എന്ന് പേര് നല്‍കിയിരിക്കുന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ സാമന്തയുടെ ആണ്‍സുഹൃത്തിന്റെ വേഷത്തിലാണ് ശ്രീശാന്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രം ഏപ്രില്‍ 28ന് തീയേറ്ററുകളില്‍ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular