Saturday, April 20, 2024
HomeIndiaതെരുവില്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ തള്ളിയിട്ടു; ശേഷം തലയില്‍ പിടിച്ചു വലിച്ചിഴച്ച്‌ കുരങ്ങന്‍: ചൈനയില്‍...

തെരുവില്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ തള്ളിയിട്ടു; ശേഷം തലയില്‍ പിടിച്ചു വലിച്ചിഴച്ച്‌ കുരങ്ങന്‍: ചൈനയില്‍ നിന്നുള്ള ഒരു നടുക്കന്ന വീഡിയോ

തെ രുവില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ തലമുടിയില്‍ കടിച്ചു വലിച്ചു കൊണ്ടു പോയ കുരങ്ങന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

തന്റെ കളി സ്‌കൂട്ടറില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെയാണ് പതുങ്ങി വന്ന കുരങ്ങന്‍ തള്ളി താഴെയിട്ട ശേഷം മുടിയില്‍ കടിച്ചു പിടിച്ച്‌ വലിച്ചിഴച്ചു കൊണ്ടു പോയത്. ഇത് കണ്ട് വഴിയില്‍ ഇരുന്ന ആള്‍ ഓടി എത്തി കുട്ടിയെ രക്ഷിക്കുക ആയിരുന്നു.

തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഷോങ്കിങില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ സംഭവം. ആളൊഴിഞ്ഞ തെരുവില്‍ തന്റെ സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്നാണ് ഒരു കുരങ്ങന്‍ പതുങ്ങി പതുങ്ങി കുട്ടിയെ ലക്ഷ്യം വെച്ച്‌ എത്തിയത്. കുട്ടിയുടെ തലയില്‍ പിടിത്തമിട്ട കുരങ്ങന്‍ കുട്ടിയെ തള്ളിയിട്ട ശേഷം മുടിയില്‍പിടിച്ച്‌ വലിച്ചിഴച്ചു കൊണ്ട് പോകുകയായിരുന്നു.

വഴിയില്‍ ഇരുന്ന ഒരാള്‍ ഇത് കാണുകയും ഓടി എത്തി കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു. കുട്ടിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നേരത്തെയും ഗ്രാമത്തില്‍ ഈ കുരങ്ങ് ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് ഒരു കുഞ്ഞിനെ ആക്രമിക്കുന്നത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച്‌ കുത്തിവയ്‌പ്പ് എടുത്തു. കുരങ്ങനെ പിടിക്കാന്‍ പൊലീസ് ശ്രമം നടത്തി എങ്കിലും കിട്ടിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular