Connect with us
Malayali Express

Malayali Express

കുമ്പസാര രഹസ്യം മറയാക്കി പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

KERALA

കുമ്പസാര രഹസ്യം മറയാക്കി പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

Published

on

കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി യുവതി പീഡിപ്പിച്ച കേസില്‍ പ്രതികളായ നാല് ഓര്‍ത്തഡോക്‌സ് വൈദികരില്‍ രണ്ടാം പ്രതി ഫാ.ജോബ് മാത്യൂ വ്യാഴാഴ്ച 11 മണിയോടെ കീഴടങ്ങി. കൊല്ലത്തെ ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ കീഴടങ്ങിയത്. ജോബ് മാത്യുവിനെ കമ്മീഷണര്‍ ഓഫീസില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മറ്റ് വൈദികരും ഇന്ന് തന്നെ കീഴടങ്ങുമെന്നാണ് സൂചന. മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തള്ളിയ ഹൈക്കോടതി ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു. കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചത് ഫാ.ജോബ് മാത്യുവാണ്. യുവതിയുടെ ഇടവകാംഗം കൂടിയാണ്. 2012 വരെ ഈ പീഡനം തുടര്‍ന്നുവെന്നാണ് യുവതി പറയുന്നത്.

വി​വാ​ഹ ​വാ​ഗ്​​ദാ​നം ന​ൽ​കി 1999 ന​വം​ബ​ർ മു​ത​ൽ ഒ​ന്നാം പ്ര​തി ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​ വ​രു​ന്ന​താ​യാ​ണ്​ യു​വ​തി​യു​ടെ മൊ​ഴി. ഒ​ന്നാം പ്ര​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച 2002വ​രെ പീ​ഡ​നം തു​ട​ർ​ന്നു. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി 2005ൽ ​പീ​ഡ​നം പു​ന​രാ​രം​ഭി​ച്ചു. ഒ​ന്നാം പ്ര​തി ​േജാ​ലി ചെ​യ്യു​ന്ന തി​രു​വ​ല്ല​യി​ലെ സ്​​കൂ​ളി​ലാ​യി​രു​ന്നു ഇ​ത്. 2017വ​രെ ചൂ​ഷ​ണം തു​ട​ർ​ന്നു. ഒ​ന്നാം പ്ര​തി​യു​മാ​യു​ള്ള ബ​ന്ധം കു​മ്പ​സാ​ര​ത്തി​നി​ടെ ര​ണ്ടാം പ്ര​തി​യാ​യ പ​ള്ളി വി​കാ​രി​യോ​​ട്​ പ​റ​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന്​​ ഇ​യാ​ളും 2012 വ​​രെ ചൂ​ഷ​ണം ചെ​യ്​​തു. ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ്​ ചെ​യ്​​ത്​ ന​ഗ്​​ന ചി​ത്ര​ങ്ങ​ളാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്​ മൂ​ന്നാം പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കിയിട്ടുണ്ട്.

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News