Connect with us
Malayali Express

Malayali Express

ജസ്ന തന്നെ

KERALA

ജസ്ന തന്നെ

Published

on

മനുലാൽ

ജസ്നയെ കണ്ടില്ലെങ്കിലും ജസ്ന വീണ്ടും സജീവമാകുന്നു. അന്വേഷണസംഘം മുണ്ടക്കയത്തു സിസിടിവി കാമറയിൽ പതിഞ്ഞ പെണ്‍കുട്ടി ജസ്നയാണെന്നു സ്ഥീരികരിച്ചതോടെ അന്വേഷണസംഘം ബംഗളൂരിലേക്കും ചെക്കേറുകയാണ്. മുണ്ടക്കയത്തു കണ്ട പെണ്‍കുട്ടി ജസ്നയാണെന്നു അധ്യാപകരും നാട്ടുകാരും വിദ്യാർഥികളും പറയുമ്പോൾ പിതാവ് നിഷേധിക്കുന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. എന്നാലും ഉന്നത സംഘം സജീവമായി രംഗത്തിറങ്ങി കഴി്ഞു. വിമാനത്താവളങ്ങളിലും മറ്റു മേഖലകളിലും അന്വേഷണം സജീവമാക്കി.

പല അഭ്യൂഹങ്ങളും ഉൗഹാപോഹങ്ങളും ഉണ്ടായെങ്കിലും ഇനിയും ജസ്ന എവിടെയാണെന്നോ എങ്ങോട്ടാണ് പോയതെന്നോ ആർക്കും അറിയില്ല. അതിനിടയിൽ ജസ്നയെ തേടി വെച്ചൂ്ചിറ പൊലീസ് വീണ്ടും ബെംഗലൂരുവിലെത്തിയിട്ടുണ്ട്. കെന്പഗൗഡ വിമാനത്താവളത്തിൽ ജസ്നയെ കണ്ടതായി മൂന്ന പേർ നൽകിയ സാക്ഷി മൊഴിയും തുടർന്നുള്ള സന്ദേശങ്ങളുമാണ് പൊലീസിനെ അവിടേക്ക് എത്തിച്ചത്.
അതേ സമയം വിമാനത്താവളത്തിൽ കണ്ടത് ജസ്നയെ തന്നെയാണ് എന്ന് ഉറപ്പിക്കാൻ വിമാനത്താവളത്തിലെ യാത്രാ രേഖകൾ പരിശോധിക്കാനും ഒരുങ്ങുകയാണ് പൊലീസ്.ജസ്നയെ തേടി പ്രത്യേക അന്വേഷണ സംഘം വീണ്ടും ബെംഗളൂരുവിലെത്തി. വിമാനത്താവളത്തിൽ മറ്റൊരാളോടൊപ്പം ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ബംഗളൂരുവിലെത്തിയത്. വെച്ചൂച്ചിറ എസ്ഐ ദിനേശ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ എഎസ്ഐമാരായ അബ്ദുൽ നൗഷാദ്, പി.എച്ച്.നാസർ എന്നിവരാണുള്ളത്.

ജെസ്നയെ ബെംഗളൂരുവിൽ കണ്ടെന്നു മുൻപു പറഞ്ഞിരുന്ന സ്ഥലത്ത് പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ആ ദൃശ്യത്തിൽ ഉണ്ടായിരുന്ന യുവതിയെ കണ്ടെത്തി ജെസ്നയല്ലെന്ന് പൊലീസ് ഉറപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലടക്കം മൂന്നിടങ്ങളിൽ ജെസ്നയോടു സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് വിവരം ലഭിച്ചിരിക്കുന്നത്. മെയ് അഞ്ചിന് വിമാനത്താവളത്തിൽ കണ്ടെന്ന് കാഞ്ഞിരപ്പള്ളി സ്വദേശിയാണ് അറിയിച്ചത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതു സംബന്ധിച്ചു വ്യക്തത ലഭിക്കും. വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ എമിഗ്രേഷൻ രേഖകളിൽ നിന്ന് അറിയാം. അവ പരിശോധിച്ചുറപ്പാക്കുന്നതിനാണ് പൊലീസ് പോയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ജെസ്ന മരിയ ജയിംസിനെ മാർച്ച് 22ന് ആണ് കാണാതായത്. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിട്ടും ജെസ്നയിലേക്ക് എത്താനുള്ള തുന്പൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. കാണാതായി 113 ദിവസമാകുന്പോഴും ജസ്നയെകുറിച്ച ഒരു വിവരവുമില്ലാത്ത അവസ്ഥ തുടരുന്നതിന്‍റെ ആശ്ചര്യത്തിലാണ് കേരളം. ജസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്കോ നിർണായക തെളിവ് നൽകുന്നവർക്കോ രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത് പിന്നീട് ഉയർത്തിയിരുന്നു.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News