Connect with us
Malayali Express

Malayali Express

കുഞ്ചിതണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റിൽ നിന്നും കണ്ട ശരീരഭാഗം ആരുടേത് എന്ന് അറിയാൻ ഡി എൻ എ പരിശോധന നടത്തും

KERALA

കുഞ്ചിതണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റിൽ നിന്നും കണ്ട ശരീരഭാഗം ആരുടേത് എന്ന് അറിയാൻ ഡി എൻ എ പരിശോധന നടത്തും

Published

on

അടിമാലി: കുഞ്ചിതണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റിൽ നിന്നും മനുഷ്യന്റെ ശരീര ഭാഗം കണ്ടെടുത്തു. അരയ്ക്ക് താഴോട്ടുള്ള ഒരുകാലാണ് പുഴയുടെ തീരത്ത് കാണപ്പെട്ടത്.

വെള്ളത്തുവൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഒരു മാസത്തിനുള്ളിൽ മൂന്നാർ ആറ്റുകാട്, പവ്വർ ഹൗസ് എന്നിവടങ്ങളിൽ നിന്ന് രണ്ട് സ്ത്രീകളെ കാണാതായിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെ ഇവരുടേതാണോ ശരീരമെന്ന് പൊലീസ് സ്ഥിരീകരിക്കും. കുഞ്ചിതണ്ണി ഗവ. സ്‌കൂളിന് താഴ്ഭാഗത്തായിട്ടുള്ള പുഴയിലാണ് കാല് മാത്രമായി കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെ സമീപവാസിയായ തോമസ്സും ഭാര്യയും പുല്ലുചെത്തുന്നതായി ആറിന്റെ തീരത്തെത്തിയപ്പോളാണ് അഴുകിത്തുടങ്ങിയ മനുഷ്യന്റെ കാല് കണപ്പെട്ടത്.

തുടർന്ന് സമീപവാസികളെ വിവരമറിക്കുകയും വെള്ളത്തുവൽ എസ് ഐ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മറ്റ് ശരീരഭാഗങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. മാൻ മിസ്സിങ് കേസ്സുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മൂന്നാർ ആറ്റുകാട്ടിൽ നിന്നും മണികണ്ഠന്റെ മകൾ വിജിയേയും, ഒന്നരയാഴ്‌ച്ചമുമ്പ് പള്ളിവാസൽ എട്ടാം വാർഡ് പവ്വർ ഹൗസ്സിലുള്ള പൂങ്കുടിയിൽ ശിവരാമന്റെ മകൾ സന്ധ്യയേയും കാണാതായിരുന്നു.

ഇത് സംബന്ധിച്ച പരാതിയും ബന്ധുക്കൾ പൊലീസിൽ നൽകിയിട്ടുണ്ട്. ഇവരിൽ ആരുടെയെങ്കിലുമാണോ ശരീര ഭാഗം എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും ബന്ധുക്കൾ സ്ഥലത്തെത്തിയെങ്കിലും തിരച്ചറിയുവാൻ കഴിഞ്ഞിട്ടില്ല. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ശരീരഭാഗം ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയി.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News