Connect with us
Malayali Express

Malayali Express

ബീഹാറിൽ ബിജെപി വിയർക്കുന്നു: നിതീഷ് കുമാർ ഇടഞ്ഞു തന്നെ

INDIA

ബീഹാറിൽ ബിജെപി വിയർക്കുന്നു: നിതീഷ് കുമാർ ഇടഞ്ഞു തന്നെ

Published

on

മാത്യു ജോണ്‍

ബീഹാറിൽ ബിജെപിക്കു പ്രശ്നമൊന്നുമില്ലായിരുന്നു. നിതീഷ് കുമാറുമായിട്ടുള്ള ബന്ധം മൂലം സംസ്ഥാനം ബിജെപി സഖ്യത്തിലാണ്. എന്നാൽ ഈ സഖ്യത്തിൽ കല്ലുകടി ആരംഭിച്ചിരിക്കുകയാണ്. നിതീഷ് കുമാർ ഉടക്കിനിൽക്കുകയാണ്. ഒരു ഭീഷണിയുടെ സ്വരവും നിതീഷ് കുമാർ കൈമാറുന്നു. വേണമെങ്കിൽ തുടരാമെന്ന അവസ്ഥ. അതു കൊണ്ടു തന്നെ അപകടം മുന്നിൽ കണ്ടു അമിത്ഷാ ബീഹാറിൽ എത്തിയിരിക്കുകയാണ്. ബിഹാറിൽ ജെഡിയു ബിജെപി സഖ്യം അധികാരത്തിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ബീഹാറിലെത്തുന്നത്.കഴിഞ്ഞ തവണത്തെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ 30 സീറ്റുകളിലെങ്കിലും മത്സരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ ബീഹാറിൽ നിതീഷ് കുമാർ രണ്ടും കല്പിച്ചുനിൽക്കുകയാണ്. ബീഹാറിലെ സഖ്യം തുടരണമോയെന്ന കാര്യത്തിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം തീരുമാനമെടുക്കാനാണ് നിതീഷ് കുമാറിന്‍റെ തീരുമാനം. ലോക്സഭ സീറ്റ് വിഷയത്തിൽ ബിജെപി എന്ത് നിലപാട് എടുക്കും എന്ന് നോക്കിയതിന് ശേഷമായിരിക്കും നിതീഷ് കുമാർ അന്തിമ തീരുമാനം എടുക്കുക.

രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നുള്ള ചൊല്ല് ദേശീയ തലത്തിൽ അന്വർഥമാക്കുന്ന ഒരു നേതാവാണ് ജെഡിയു നേതാവായ നിതീഷ് കുമാർ. കോണ്‍ഗ്രസ്സിനോടൊപ്പവും ബിജെപിയോടൊപ്പവും പലഘട്ടത്തിലും അധികാരം പങ്കിട്ട നേതാവാണ് നിതീഷ് കുമാർ. എൻഡിഎ മുന്നണിയോട് വിടപറഞ്ഞ് കോണ്‍ഗ്രസ്സും ആർജെഡിയുമായി ചേർന്ന് മഹാസഖ്യം രൂപീകിച്ചായിരുന്നു കഴിഞ്ഞ തവണ നിതീഷ് കുമാർ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചത്. പിന്നീട് അധികാരത്തിൽ നിൽക്കെ തന്നെ ബിജെപി പാളയത്തിലേക്ക് തിരികെ പോയി വീണ്ടും നിതീഷ് കുമാർ ഞെട്ടിച്ചു. ഇപ്പോൾ വീണ്ടും കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് ആടി നിൽക്കുകയാണ് ജെഡിയു. ആടിനിൽക്കുന്ന ജെഡിയുവിനെ സഖ്യത്തിൽ ഉറപ്പിച്ചു നിർത്താൻ അമിത് ഷാ തന്നെ ബീഹാറിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.

മുന്നണിയെ നയിക്കുന്ന പർട്ടിയോട് വിധേയത്വം പുലർത്തുന്ന സമീപനം ഒരിക്കലും ജെഡിയു തുടർന്നിട്ടില്ല. തങ്ങളുടെ ആവശ്യം അവർ മുന്നണിക്കകത്തും പുറത്തും വെട്ടിത്തുറന്ന് പറയും, അത് നേടിയെടുക്കാനായി കലഹിക്കും. ഈ സ്വഭാവം തന്നെയാണ് പലപ്പോഴായിട്ട് ഉണ്ടായ അവരുടെ മുന്നണിമാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ബിജെപിക്കെതിരെ ഉയർന്ന് വന്ന് വിജയം കൈവരിച്ച മഹാസഖ്യത്തെ പിളർത്തിയാണ് നിതീഷ് കുമാർ ബിജെപി പാളയത്തിലെത്തിയത്. എൻഡിഎയിൽ എത്തിയ ശേഷവും നിരവധി തവണ ജെഡിയു ബിജെപിയുമായി ഉടക്കി. അവസാനമായി ലോക്സഭാ സീറ്റ് വിഭജനത്തെ തുടർന്നാണ് ജെഡിയു ഉടക്കി നിൽക്കുന്നത്. ഉടക്കി നിൽക്കുന്ന ജെഡിയുവിനെ അനനയിപ്പിക്കാനാണ് അമിത് ഷാ ബീഹാറിൽ എത്തിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയേക്കാൽ കൂടുതൽ സീറ്റ് തങ്ങൾക്ക് വേണമെന്ന ആവശ്യമായിരുന്നു ജെഡിയു ഉന്നയിച്ചത്. ഇതിന് ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാവാതിരുന്നതോടെ സംഖ്യത്തിൽ അസ്വാസരങ്ങൾ ഉടലെടുത്തു. ഒരു ഘട്ടത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ വരെ തയ്യാറാണെന്ന് നിതീഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു.

തങ്ങളുടെ പഴയ കൂട്ടാളികളായ ആർജെഡിയും കോണ്‍ഗ്രസും ഉൾപ്പെട്ട സഖ്യത്തിലേക്ക് ജെഡിയു മടങ്ങാനുള്ള സാഹചര്യവും നിലവിലുണ്ട്. ഇത് മുന്നിൽ കണ്ടാണ് അനുനയ നീക്കവുമായി ബിജെപി ദേശീയ അധ്യക്ഷൻ തന്നെ നേരിട്ട് ബീഹാറിൽ എത്തിയിരിക്കുന്നത്.ബീഹാറിലെ സഖ്യം തുടരണമോയെന്ന കാര്യത്തിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം തീരുമാനമെടുക്കാനാണ് നിതീഷ് കുമാറിന്‍റെ തീരുമാനം. ലോക്സഭ സീറ്റ് വിഷയത്തിൽ ബിജെപി എന്ത് നിലപാട് എടുക്കും എന്ന് നോക്കിയതിന് ശേഷമായിരിക്കും നിതീഷ് കുമാർ അന്തിമ തീരുമാനം എടുക്കുക. ബിഹാറിൽ ജെഡിയുബിജെപി സഖ്യം അധികാരത്തിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ബീഹാറിലെത്തുന്നത്. ഗസ്റ്റ് ഹൗസിൽ ഇരുനേതാക്കളും രാവിലെ പ്രാതലിനിടെ കുടിക്കാഴ്ച്ച നടത്തുന്നുണ്ടെങ്കിലും ഉച്ചയൂണിന് ശേഷം നിതീഷ് കുമാറിന്‍റെ വസതിയിലാണ് ഒൗദ്യോഗിക കൂടിക്കാഴ്ച്ച.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ജെഡിയുവിന് സീറ്റുകൾ കുറഞ്ഞത് കാട്ടി ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ പാർട്ടിയെ തഴയാൻ പാടില്ല എന്നതാണ് നിതീഷ് കുമാറിന്‍റെ നിലപാട്. 2014 ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ കണക്കിലെടുത്ത് വേണം സീറ്റ് വിഭജനം എന്നാണ് ജെഡിയു വാദം. 2014 ൽ ജെഡിയുവിന് സീറ്റ് കുറവായിരുന്നെങ്കിലും 16 ശതമാനം വോട്ട് വിഹിതം ഉണ്ടായിരുന്നു. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 71 സീറ്റ് നേടാനും പാർട്ടിക്ക് കഴിഞ്ഞു. ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിൽ 17 സീറ്റെങ്കിലും തങ്ങൾക്ക് വിട്ട് തരണമെന്ന ആവശ്യമായിരിക്കും അമിത് ഷാക്ക് മുന്നിൽ നിതീഷ് കുമാർ ആവശ്യപ്പെടുക. 40 ലോക്സഭ സീറ്റുകളാണ് ബീഹാറിൽ ഉള്ളത്. കഴിഞ്ഞ തവണത്തെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ 30 സീറ്റുകളിലെങ്കിലും മത്സരിക്കാനാണ് ബിജെപി താൽപര്യപ്പെടുന്നത്. ജെഡിയുവിന് കൂടുതൽ സീറ്റ് വിട്ടുകൊടുത്താൽ തിരഞ്ഞെടുപ്പിന് ശേഷം മുന്നണിക്ക് വ്യക്തമായ ലീഡ് നേടാനാവാതെ പോയാൽ ജെഡിയു ഉയർത്തിയേക്കാവുന്ന ഭീഷണിയേയും ബിജെപി മുന്നിൽകാണുന്നു.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News