Connect with us
Malayali Express

Malayali Express

അറസ്റ്റോ അതോ കീഴടങ്ങലോ? രണ്ടും ഇവരെ പൂട്ടും

KERALA

അറസ്റ്റോ അതോ കീഴടങ്ങലോ? രണ്ടും ഇവരെ പൂട്ടും

Published

on

സെബാസ്റ്റ്യൻ ജോസ്

കുമ്പസാരരഹസ്യം വെളിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത ഓർത്തഡോക്സ് വൈദികർക്ക് ഇനി രക്ഷയില്ല. ജയിലിൽ കിടക്കുക മാത്രമേ ഇനി രക്ഷയുള്ളൂ. ഇതുവരെ കീഴടങ്ങാതെ മാറി മാറി ഒളിച്ചിരിക്കുന്ന ഇവർക്ക് അറസ്റ്റിലോ അതോ കീഴടങ്ങലില്ലോ മാത്രമേ രക്ഷയുള്ളൂ, യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. നാഗ്പൂർ വൈദിക സെമിനാരി മുൻ വൈസ് പ്രിൻസിപ്പൽ ഫാദർ ഡോ. റെജി മാത്യു, അഭിഭാഷകരായ മാത്യു ജോണ്‍, പ്രദീപ് മാമൻ മാത്യു എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ.ഇവർക്ക് മുന്പിൽ പരാതിക്കാരൻ തെളിവു നൽകിയിരുന്നു. വിവാഹ പൂർവ്വ ബന്ധം കുമ്പസാരിക്കുമ്പോൾ വെളിപ്പെടുത്തിയത് മറയാക്കി, യുവതിയെ അഞ്ച് വൈദികർ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്നാണ് യുവാവിന്‍റെ പരാതി. ഇതിനിടെ പരാതി പൊലീസിന് നൽകാത്തതിലും പൊലീസ് സ്വമേധയ കേസെടുക്കാത്തതിലും പ്രതിഷേധം ഉയർന്നതോടെയാണ് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്.

മജിസ്ട്രേറ്റിന് മുന്നിലോ അന്വേഷണ സംഘത്തിന് മുന്നിലോ കീഴടങ്ങാനും വൈദികർ നീക്കം നടത്തുന്നുണ്ട്. ഒളിവിലുള്ള വൈദികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും വൈദികർ നീക്കം നടത്തുന്നുണ്ട്. എന്നാൽ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് അന്വേഷണവുമായി സഹകരിക്കാനും വൈദികർ കീഴടങ്ങനുള്ള സാധ്യതയാണ് കൂടുതൽ. അറസ്റ്റ് രേഖപ്പെടുത്തിയാൽ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നൽകിയത്. കുമ്പസാര രഹസ്യം മറയാക്കി തൻറെ ഭാര്യയെ അഞ്ച് വൈദികർ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികർക്കെതിരെ നൽകിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും , ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരൻ സഭയ്ക്ക് കൈമാറിയിരുന്നു.പരാതി സ്വീകരിച്ച സഭാ നേതൃത്വം, ആരോപണ വിധേയരായ അഞ്ച് വൈദികൻമാരെയും താൽക്കാലികമായി സസ്പെൻറ് ചെയ്തു. എന്നാൽ ഇതേ വൈദികർ ഇപ്പോഴും ശുശ്രൂഷ നടത്തുന്നുണ്ടെന്നാരോപിച്ച് പരാതിക്കാരൻ വീണ്ടും രംഗത്തെത്തി. ആദ്യം ഭദ്രാസന മെത്രോപ്പൊലീത്തമാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് കത്തോലിക്ക ബാവക്ക് പരാതി നൽകുകയായിരുന്നു എന്നും പരാതിക്കാരൻ വെളിപ്പെടുത്തി.

സംഭവം ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനം ചുമതലപ്പെടുത്തിയ കമ്മീഷന്‍റെ നേതൃത്വത്തിൽ അന്വേഷിച്ചുവരികയായിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന് പിന്നാലെ കോടതിയും മൊഴി രേഖപ്പെടുത്തിയതോടെ കേസ് ശക്തമായി. പൊലീസിന് നൽകിയ മൊഴി യുവതി മജിസ്ട്രേറ്റിനും മുന്നിലും യുവതി ആവർത്തിച്ചതോടെ വൈദികരുടെ കുരുക്ക് മുറുകുകയായിരുന്നു. എന്നാൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച വൈദികരുടെ ഹർജി തള്ളിയതോടെയാണ് വൈദികരുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News