Connect with us
Malayali Express

Malayali Express

പരാതി എഴുതി നൽകണമോ? നടിമാർ മോഹൻലാലിനെ കുഴയ്ക്കുന്നു. ലാൽ മന്ത്രി ബാലനെ കണ്ടു. ലാൽഫാൻസ് പൊങ്കാല തീർക്കുന്നു.

CINEMA

പരാതി എഴുതി നൽകണമോ? നടിമാർ മോഹൻലാലിനെ കുഴയ്ക്കുന്നു. ലാൽ മന്ത്രി ബാലനെ കണ്ടു. ലാൽഫാൻസ് പൊങ്കാല തീർക്കുന്നു.

Published

on

ആദിത്യവർമ

 

അമ്മ എന്ന സംഘടനയും നടിമാരുടെ വനിത കൂട്ടായ്മയും ഒന്നിച്ചു പോകാനുള്ള സാധ്യത മങ്ങുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുന്നു. മോഹൻലാലിന്‍റെ പത്രസമ്മേളനം പോലുംഇഷ്ടപ്പെടാതെ ആഞ്ഞടിച്ചിരിക്കുന്ന ഡബ്യൂ സിസി എന്ന വനിത കൂട്ടായ്മ ഫെയ്സ് ബൂക്കിലൂടെ മോഹൻലാലിനെ കടന്നാക്രമിച്ചതു അതിരുവിട്ടിരിക്കുന്നു. അതേ സമയം ഫെയ്സ് ബുക്കിലൂടെ തന്നെ ലാൽഫാൻസുകാരും നടിമാരെ പൊങ്ങാലയിട്ടിരിക്കുകയാണ്. ഇതിനിടയിൽ മോഹൻലാൽ മന്ത്രി എ.കെ.ബാലനെ കണ്ടുകാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞു. പ്രശ്നപരിഹാരമായിരിക്കാം ലാൽ ലക്ഷ്യം വയ്ക്കുന്നത്. ഇന്നു മലയാള സിനിമയിൽ സജീവമായിട്ടുള്ള ഒരു നടിയും മോഹൻലാലിന്‍റെ പത്രസമ്മേളനത്തിനെതിരേ രംഗത്തു വന്നിട്ടില്ല. മോഹൻലാൽ പ്രസിഡന്‍റായതോടെ പൃഥിരാജും മഞ്ജുവാര്യരും ഉൾപ്പെടുന്ന സംഘം മാറി കഴിഞ്ഞു. മൈ സ്റ്റോറി എന്ന സിനിമയുടെ സംവിധായക തന്നെ രംഗത്തു വന്നതു അതിലെ നായിക നായകൻമാരായ പൃഥിരാജ്, പാർവതി എന്നിവർക്കെതിരേയണ്. എന്തു കൊണ്ടു സംവിധായിക എന്ന സ്ത്രീയുടെ പ്രശ്നത്തിൽ വനിത കൂട്ടായ്മ നിശ്ബ്ദത പാലിച്ചു.ഇതിനെല്ലാം ഉത്തരം തരാതെ മോഹൻലാലിന്‍റെ മേൽ വിമർശനം ഉന്നയിക്കുന്ന വനിതകൂട്ടായ്മയ്ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ലാൽഫാൻസ് ഉയർത്തുന്നത്.

നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് മോഹൻലാൽ നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിച്ച കാര്യങ്ങളുമായി യോജിക്കാൻ സാധിക്കില്ലെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയതായി ഡബ്ലുസിസി അംഗവും അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമായ രമ്യ നന്പീശൻ.
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ’അമ്മ’ പ്രസിഡന്‍റ് മോഹൻലാലിന്‍റെ നിലപാടുകളിൽ ആക്രമിക്കപ്പെട്ട നടിക്ക് അമർഷമുണ്ടെന്നാണ് രമ്യ നന്പീശൻ അറിയിച്ചിരിക്കുന്നത്. വാക്കാൽ പരാതി നൽകിയാൽ അമ്മ പരിഗണിക്കില്ലേ എന്നാണ് ആക്രമിക്കപ്പെട്ട നടി തന്നോട് ചോദിച്ചതെന്നും രമ്യ നന്പീശൻ പറയുന്നു. ഒരു ചാനലിനോട് സംസാരിക്കവെയാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ അമ്മയ്ക്ക് പരാതി എഴുതി നൽകിയിരുന്നില്ലെന്ന് പത്രസമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞിരുന്നു. ’വാർത്താ സമ്മേളനം കണ്ടതിന് ശേഷം അവളുമായി സംസാരിച്ചിരുന്നു. അവൾ പറഞ്ഞത് ഇങ്ങനെയാണ്..’അമ്മ എന്‍റെ കുടുംബമാണെങ്കിൽ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒരാളും മറ്റൊരാൾക്കെതിരെ പൊതുസമക്ഷത്തിൽ ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി അമ്മയെ നേരിട്ട് സമീപിക്കുകയോ ചെയ്യാറില്ല. അവർ എന്നോട് പറഞ്ഞത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്.
ചിലപ്പോൾ അവർ അന്വേഷിച്ച് കാണും. അപ്പോൾ ആരോപണവിധേയൻ അത് തളളിക്കളഞ്ഞ് കാണും. ഇപ്പോൾ ഞാൻ പ്രസിഡന്‍റിന്‍റെ ന്യായീകരണം കേട്ടു. ഞാൻ പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഇതോടെ മനസ്സിലായി’.’അടിസ്ഥാനപരമായ അവകാശങ്ങളാണ് സംഘടനയിൽ നിന്ന് ആവശ്യപ്പെടുന്നത്. വിവേചനം അംഗീകരിക്കാനികില്ല. തന്നെ ആക്രമിക്കപ്പെട്ട കേസിൽ ആരോപണം നേരിടുന്ന ആൾ ഉൾപ്പെടുന്ന അസോസിയേഷനിൽ ഇര എങ്ങനെയാണ് ഭാഗമാകുന്നത്. ’ ’പരാതി എഴുതി ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ്, ഒരാൾ നേരിടുന്ന പ്രശ്നത്തെ ഇങ്ങനെ എഴുതി തള്ളുന്നത് അനീതിയാണ്. ചിലർക്കുവേണ്ടി മാത്രം പ്രത്യേക നിയമങ്ങൾ കൊണ്ടുവരുകയാണ്.’രമ്യ പറഞ്ഞു.

’ദിലീപിനെ തിരിച്ചെടുക്കുന്നത് അമ്മ ജനറൽബോഡി മീറ്റിങിലെ അജണ്ടയിൽ ഉണ്ടായിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്. എന്നാൽ അജണ്ടയുടെ പ്രിന്‍റഡ് കോപ്പിയിൽ ആകെ ഏഴ് നിർദേശങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ദിലീപിനെ തിരിച്ചെടുക്കുന്നതിനെപ്പറ്റി എഴുതിയിരുന്നില്ല.’ആക്രമിക്കപ്പെട്ട നടി, ഗീതു മോഹൻദാസ് പിന്നെ ഞാനുമാണ് രാജിക്കത്ത് സമർപ്പിച്ചത്. റിമ വിദേശത്ത് ആയിരുന്നതിനാൽ അതിന് സാധിച്ചില്ല. ഇതിനൊക്കെ ഉപരി എന്തുകൊണ്ടാണ് സംഘടന വിട്ടുപോകുന്നതെന്ന വ്യക്തമായ വിശദീകരണം വാക്കുകളാൽ ഞങ്ങൾ ലോകത്തിന് മുന്നിൽ നൽകിയിട്ടുണ്ട്.’രമ്യ പറഞ്ഞു.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News