Connect with us
Malayali Express

Malayali Express

അഭിമന്യുവിന്‍റെ വധം: യു.എ.പി.എ ചുമത്തില്ല. സിപിഎം വീണ്ടും വെട്ടിലാകുന്നു.

KERALA

അഭിമന്യുവിന്‍റെ വധം: യു.എ.പി.എ ചുമത്തില്ല. സിപിഎം വീണ്ടും വെട്ടിലാകുന്നു.

Published

on

മാത്യു ജോണ്‍

മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഈ ഘട്ടത്തിൽ യു.എ.പി.എ ചുമത്തില്ലെന്ന് പൊലീസ്. മുൻ കാലങ്ങളിലെ സിപിഐഎം പാർട്ടി എടുത്ത നയം കണക്കിലെടുത്താണ് പ്രതികൾക്കെതിരെ തിരക്കിട്ട് യു.എ.പി.എ ചുമത്തേണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ ഓഫീസാണ് പൊലീസിന് നിയമോപദേശം നൽകിയത്.

ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേൾ തൽക്കാലം യു.എ.പി.എ ചുമത്തേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. കേസിൽ ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എൻ.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെടില്ല. എന്നാൽ അന്വേഷണം ഏറ്റെടുക്കാൻ എൻ.ഐ.എ മുന്നോട്ട് വന്നാൽ സർക്കാർ എതിർത്തേക്കില്ല.അതിനിടെ പ്രതികളെ പിടികൂടുന്നതിനായി ഇതര സംസ്ഥാന പൊലീസിന്‍റെ സഹായവും പൊലീസ് തേടി. സംയുക്ത പരിശോധനയാണ് ആരംഭിച്ചത്. പ്രതികളിൽ ചിലർ ബംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടന്ന വിവരത്തെ തുടർന്ന് ഇന്‍റർപോളിന്‍റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.മഹാരാജാസ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഉൾപ്പടെയുള്ള മുഖ്യ പ്രതികളാണ് ഒളിവിൽ കഴിയുന്നത്. പ്രതികളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. അതിനിടെ കസ്റ്റഡിയിലുള്ള അഞ്ച് പേരിൽ ചിലരുടെ അറസ്റ്റ് അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തിയേക്കും.

കേസിൽ യുഎപിഎ ചുമത്തുമെന്ന് നേരത്തെ ഡിജിപി സൂചിപ്പിച്ചിരുന്നു. ഒപ്പം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അഭിപ്രായവും ഇക്കാര്യത്തിൽ തേടി.യുഎപിഎ ചുമത്തിയാൽ അത് പെട്ടെന്ന് മതവികാരം ഇളക്കുമെന്നും അത് ന്യൂനപക്ഷത്തെ പാർട്ടിക്ക് എതിരാക്കുമെന്നും സിപിഎമ്മിന് ഭയമുണ്ട്. നിലവിലുള്ള വകുപ്പുകൾ ശക്തമായി പ്രയോഗിച്ചാൽ മതിയെന്നാണ് പാർട്ടി നിലപാട്. എൻഐഎ കേസ് ഏറ്റെടുത്താൽ ആ സമയത്ത് യുഎപിഎ ചുമത്തട്ടെയെന്നാണ് പാർട്ടിയുടെ ഒഴിവ്കഴിവ്.കതിരൂർ മനോജ് വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നിയമയുദ്ധം നടത്തുന്പോൾ ഈ കേസിൽ മാത്രം എങ്ങനെ അത് ചുമത്തും എന്നതാണ് പാർട്ടി ചോദിക്കുന്നത്. യുഎപിഎ കേസുകളാകെ ഇടക്കാലത്ത് പരിശോധിച്ചപ്പോൾ 42 എണ്ണം തെറ്റായിപ്പോയെന്നു വിലയിരുത്തിയിരുന്നു.

കേസിലാകെ ഏഴ് പ്രതികളാണ് പിടിയിലായത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരും പിടിയിലായില്ലെന്നാണ് സൂചന. ഗൂഢാലോചനയും പ്രതികൾക്കു സംരക്ഷണം നൽകിയെന്നുള്ള കുറ്റവുമാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്.അതിനിടെ, മുഖ്യപ്രതികളിലൊരാൾ രാജ്യം വിട്ടതായാണ് സംശയം. ബംഗളുരു എയർപോർട്ട് വഴി വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ രാജ്യം വിട്ടതായാണ് സംശയിക്കുന്നത്. എന്നാൽ ആരാണ് കടന്നതെന്നോ ഏത് പാസ്പോർട്ട് ഉപയോഗിച്ചാണ് കടന്നതെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.വിദേശത്തേക്ക് കടന്നിട്ടുണ്ടെങ്കിൽ അയാൾ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആൾ തന്നെയാകുമെന്നാണ് പൊലീസ് നിഗമനം. കൊച്ചി സിറ്റി പൊലീസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. കേസിന്‍റെ ഗൂഢാലോചനയിൽ പങ്കാളികളായ മുപ്പതോളം പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. തീവ്രവാദ ശക്തികൾ ഉൾപ്പെട്ടിട്ടും കേസിൽ യുഎപിഎ ചുമത്തുന്നില്ലെന്ന് വന്നതോടെ പൊലീസും അയഞ്ഞു. ഇതോടെ എസ്എഫ്ഐക്ക് സർക്കാർ നിലപാടിൽ കടുത്ത അതൃപ്തിയാണുണ്ടായിരിക്കുന്നത്. തങ്ങളുടെ ഒരു പ്രവർത്തകൻ കൊച്ചിയിലെ മുഖ്യകോളേജിൽ കുത്തേറ്റുമരിച്ചിട്ടും ശക്തമായ നടപടികൾ സ്വീകരിക്കാത്തതിൽ കടുത്ത അമർഷമാണ് സംഘടനയ്ക്കുള്ളത്.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News