Wednesday, April 24, 2024
HomeIndiaഒറ്റ എയര്‍ബാഗ് ഘടിപ്പിച്ച ആള്‍ട്ടോയുടെയും എസ്-പ്രെസോയുടെയും അടിസ്ഥാന വകഭേദങ്ങള്‍ മാരുതി സുസുക്കി ഒഴിവാക്കി

ഒറ്റ എയര്‍ബാഗ് ഘടിപ്പിച്ച ആള്‍ട്ടോയുടെയും എസ്-പ്രെസോയുടെയും അടിസ്ഥാന വകഭേദങ്ങള്‍ മാരുതി സുസുക്കി ഒഴിവാക്കി

ഒറ്റ എയര്‍ബാഗ് ഘടിപ്പിച്ച ആള്‍ട്ടോയുടെയും എസ്-പ്രെസോയുടെയും അടിസ്ഥാന വകഭേദങ്ങള്‍ മാരുതി സുസുക്കി ഒഴിവാക്കി.

രണ്ട് ഹാച്ച്‌ബാക്കുകളിലും ഉപഭോക്താക്കള്‍ക്ക് ഇനി LXI, STD ട്രിമ്മുകള്‍ തിരഞ്ഞെടുക്കാനാകില്ല . ഇരട്ട എയര്‍ബാഗുകള്‍ ഉള്‍ക്കൊള്ളുന്ന ഓപ്ഷണല്‍ ട്രിമ്മുകളില്‍ നിന്ന് രണ്ട് കാറുകളും ഉയര്‍ന്ന വിലയില്‍ ആരംഭിക്കും എന്നാണ് ഇതിനര്‍ത്ഥം.

ആള്‍ട്ടോയും എസ്-പ്രസ്സോയും ഇപ്പോള്‍ യഥാക്രമം 3.39 ലക്ഷം രൂപയിലും 4 ലക്ഷം രൂപയിലും ആരംഭിക്കുന്നു. പാസഞ്ചര്‍ കാറുകളിലെ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ കണക്കിലെടുക്കുമ്ബോള്‍ ഇത് സ്വാഗതാര്‍ഹമായ നീക്കമാണ്.

റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം ഇപ്പോള്‍ എല്ലാ കാറുകള്‍ക്കും ഇരട്ട എയര്‍ബാഗുകള്‍ ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാക്കിയതിനാലാണ് കമ്ബനി ഈ നടപടികള്‍ സ്വീകരിച്ചത്.

വരാനിരിക്കുന്ന അടുത്ത തലമുറ ആള്‍ട്ടോ കൂടുതല്‍ നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular