Connect with us
Malayali Express

Malayali Express

അമേരിക്കൻ വ്യവസായ പ്രമുഖർ പിണറായി വിജയനുമായി ചർച്ച നടത്തി

USA

അമേരിക്കൻ വ്യവസായ പ്രമുഖർ പിണറായി വിജയനുമായി ചർച്ച നടത്തി

Published

on

പി.പി.ചെറിയാൻ

ഫിലഡൽഫിയ ∙ അമേരിക്കൻ പ്രവാസി മലയാളികളും അമേരിക്കൻ വ്യവസായ പ്രമുഖരുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെ കുറിച്ചു വിശദമായി ചർച്ച നടത്തി. കേരള ടൂറിസം വകുപ്പു മന്ത്രി കടകംപിള്ളി സുരേന്ദ്രനും ചർച്ചയിൽ പങ്കെടുത്തു. ഫിലഡൽഫിയയിൽ നടന്ന ഫൊക്കാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

വേസ്റ്റ് മാനേജ്മെന്റ് (മാലിന്യ നിർമാർജന പദ്ധതി) എക്കോ ടൂറിസം എന്നിവയായിരുന്നു പ്രധാന ചർച്ചാ വിഷയം.

പോൾ ഇ. മാത്യൂ, പോൾ പി. പറമ്പി, മൈക്കിൾ ബ്രമ്മർ, റബേക്ക പാർകിൻസ്, കാതലിൻ മിസ്ട്രി, ഡോ. കൃഷ്ണ ബനോഡ, ഡോ. അനിരുദ്ധൻ, റജി ലൂക്കോസ്, പോൾ കറുകപിള്ളിൽ, റജി ജേക്കബ് കാരക്കൽ തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ഈ പദ്ധതികൾ വിജയിക്കണമെങ്കിൽ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്ന് പോൾ ഇ. മാത്യുവും, പോൾ പി. പറമ്പിലും പറഞ്ഞു.

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News