Connect with us
Malayali Express

Malayali Express

കുട്ടികളുടെ രക്ഷക്കായി സി​ദ്​റയിൽ അടിയന്തര വിഭാഗം തുടങ്ങി

GULF

കുട്ടികളുടെ രക്ഷക്കായി സി​ദ്​റയിൽ അടിയന്തര വിഭാഗം തുടങ്ങി

Published

on

ദോ​ഹ: സി​ദ്​റ മെ​ഡി​സി​നി​ല്‍ കു​ട്ടി​ക​ളു​ടെ അടിയന്തര വിഭാഗം (​ചി​ല്‍ഡ്ര​ന്‍സ് എ​മ​ര്‍ജ​ന്‍സി ഡി​പ്പാ​ര്‍ട്ട്മെ​ൻറ്​ സി.​ഇ​.ഡി) പ്രവർത്തനം തുടങ്ങി. 18വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ര്‍ക്കാ​യി​രി​ക്കും ഇ​വി​ടെ പ്ര​വേ​ശ​നം. ഗു​രു​ത​ര​മാ​യ ട്രോ​മ, പ്ര​ധാ​ന​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ സ​ര്‍ജി​ക്ക​ല്‍ എ​മ​ര്‍ജ​ന്‍സി​ക​ള്‍ തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ മി​ക​ച്ച ചി​കി​ത്സാ​പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കുകയാണ്​ ലക്ഷ്യം. അ​ടി​യ​ന്ത​ര പ​രി​ച​ര​ണ​വും ഗു​രു​ത​ര​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ ജീ​വ​ന്‍ര​ക്ഷാ ചി​കി​ത്സാ ഇ​ട​പെ​ട​ലും സാ​ധ്യ​മാ​ക്കു​ന്ന​താ​യി​രി​ക്കും സി​ഇ​ഡി​യു​ടെ പ്ര​വ​ര്‍ത്ത​നം. ബോ​ധം ന​ഷ്ട​പ്പെ​ട​ല്‍, എ​ല്ലി​നു​ണ്ടാ​കു​ന്ന ഗു​രു​ത​ര​മാ​യ പൊ​ട്ട​ലു​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലെ​ല്ലാം ഉ​ന്ന​ത​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കും.

കു​ട്ടി​ക​ളും പ​തി​നെ​ട്ടു​വ​യ​സു​വ​രെ​യു​ള്ള യു​വ​ജ​ന​ങ്ങ​ള്‍ക്കും സൗ​ജ​ന്യ​മാ​യി​ട്ടാ​യി​രി​ക്കും ചി​കി​ത്സ. പ്ര​ധാ​ന സി​ദ്​റ മെ​ഡി​സി​ന്‍ ഹോ​സ്പി​റ്റ​ല്‍ കെ​ട്ടി​ട​ത്തി​ലാ​ണ് സി​ഇ​ഡി സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ടി​യ​ന്ത​ര പ​രി​ച​ര​ണം തേ​ടു​ന്ന​വ​ര്‍ സി​ഇ​ഡി​യി​ല്‍ നേ​രി​ട്ടോ അ​ത​ല്ലെ​ങ്കി​ല്‍ 999 എ​ന്ന ന​മ്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം. കു​ട്ടി​ക​ള്‍ക്ക് ഏ​റ്റ​വും മി​ക​ച്ച അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സിദ്​റ മെ​ഡി​സി​ന്‍ ഡി​പ്പാ​ര്‍ട്ട്മെ​ൻറ്​ ഓ​ഫ് എ​മ​ര്‍ജ​ന്‍സി ചെ​യ​ര്‍ ഡോ.​ഖാ​ലി​ദ് അ​ല്‍അ​ന്‍സാ​രി പ​റ​ഞ്ഞു.​കു​ട്ടി​ക​ള്‍ക്കും വ​നി​ത​ക​ള്‍ക്കും ഏ​റ്റ​വും ഉ​ന്ന​ത​മാ​യ ആ​രോ​ഗ്യ​പ​രി​ച​ര​ണ​വും ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​​​െൻറ കീ​ഴി​ലാ​ണ് സി​ദ്​റ മെ​ഡി​സി​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ഖ​ത്ത​റി​​​െൻറ നി​ല​വി​ലു​ള്ള ആ​രോ​ഗ്യ​പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ ശേ​ഷി വ​ര്‍ധി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും സി​ദ്ര മെ​ഡി​സി​നി​ലെ സി​ഇ​ഡി. നി​ല​വി​ല്‍ ഖ​ത്ത​റി​ല്‍ അ​ഞ്ചു പീ​ഡി​യാ​ട്രി​ക് എ​മ​ര്‍ജ​ന്‍സി സെ​ൻററു​ക​ളാ​ണു​ള്ള​ത്. അ​വ​യു​ടെ പ്ര​വ​ര്‍ത്ത​നം തു​ട​ര്‍ന്നു​മു​ണ്ടാ​കും. കു​ട്ടി​ക​ള്‍ക്ക് ആ​ഗോ​ള​നി​ല​വാ​ര​ത്തി​ലു​ള്ള ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും പ​രി​ച​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന വേ​ള്‍ഡ്ക്ലാ​സ് സ​െൻറ​റി​ലേ​ക്കു​ള്ള യാ​ത്ര​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​കൂ​ടി​യാ​ണ് സി​ഇ​ഡി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ പി​ന്നി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് സി​ദ്​റ മെ​ഡി​സി​ന്‍ വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.​ സി​ഇ​ഡി​യി​ലും അ​ടി​യ​ന്ത​ര പ​രി​ച​ര​ണ ക്ലി​നി​ക്കി​ലു​മാ​യി 60 റൂ​മു​ക​ളാ​ണു​ള്ള​ത്. ആ​ദ്യ പ​ന്ത്ര​ണ്ട് മാ​സ​സ​ങ്ങ​ളി​ല്‍ 20,000 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തു​ട​ര്‍ന്ന് ക്ര​മേ​ണ 50,000 രോ​ഗി​ക​ളെ വ​രെ ചി​കി​ത്സി​ക്കാ​നാ​കും. സി​ഇ​ഡി​യി​ല്‍ 24 മ​ണി​ക്കൂ​റും പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കും. രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ വൈ​ദ​ഗ്​ധ്യം ല​ഭി​ച്ച​വ​രെ​യാ​ണ് ഇ​വി​ടെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പീ​ഡി​യാ​ട്രി​ക് എ​മ​ര്‍ജ​ന്‍സി പ​രി​ച​ര​ണ​ത്തി​ല്‍ ഉ​ന്ന​ത യോ​ഗ്യ​ത​ക​ളു​ള്ള ഫി​സി​ഷ്യ​ന്‍സ്, ന​ഴ്സു​മാ​ര്‍, എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ ടെ​ക്നീ​ഷ്യ​ന്‍സ്, ഇ​മേ​ജി​ങ് ലാ​ബ് പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍ ഉണ്ട്​. അ​ടി​യ​ന്ത​ര പ​രി​ച​ര​ണം ആ​വ​ശ്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ള്‍ക്ക്​ തു​ട​ര്‍ന്നും നി​ല​വി​ലു​ള്ള ആ​രോ​ഗ്യ​പ​രി​ച​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന്​ ചി​കി​ത്സ തു​ട​രും. അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത കേ​സു​ക​ളി​ല്‍ സിദ്​റ​യി​ല്‍ ത​ന്നെ ചി​കി​ത്സ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ര്‍ജ​ൻറ്​ കെ​യ​ര്‍ ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ ഉ​റ​പ്പാ​ക്കും. രോ​ഗ​ത്തി​​​െൻറ പ്രാ​ധാ​ന്യ​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ചി​കി​ത്സ. ഇ​തി​നാ​യി ഒ​രു രോ​ഗി​ക്ക് ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ ഫീ​സ് 550 ഖ​ത്ത​ര്‍ റി​യാ​ലാ​യി​രി​ക്കും.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News