Connect with us
Malayali Express

Malayali Express

മഴയെ അവഗണിച്ച്​ തായ്​ ഗുഹയിലെ രക്ഷാപ്രവർത്തനം : അഞ്ചാമത്തെ കുട്ടിയെ പുറത്തെത്തിച്ചു

EUROPE

മഴയെ അവഗണിച്ച്​ തായ്​ ഗുഹയിലെ രക്ഷാപ്രവർത്തനം : അഞ്ചാമത്തെ കുട്ടിയെ പുറത്തെത്തിച്ചു

Published

on

ബാങ്കോക്ക് : താം ലുവാങ് ഗുഹയിൽ കുടുങ്ങിയ കുട്ടികളിൽ ഒരാളെക്കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്നലെ നാലു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. രക്ഷപ്പെടുത്തിയ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുഹാമുഖത്ത് ഞായറാഴ്​ച രാത്രി കനത്ത മഴ പെയ്​തിരുന്നെങ്കിലും അതൊന്നും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടില്ലെ​ന്നാണ്​ വിവരം. മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ മികച്ച മുൻ കരുതൽ നടപടികൾ കൈകൊണ്ടതായി രക്ഷാ പ്രവർത്തനത്തി​​െൻറ ഏകോപന ചുമതലയുള്ള നരോങ്​ സാക്ക്​ പറഞ്ഞു. ഇന്നലെ നാല്​ വിദ്യാർഥിക​െള രക്ഷപ്പെടുത്തിയിരുന്നു. ഒാക്​സിജൻ വിതരണം പുനസ്ഥാപിക്കുന്നതിനും മറ്റ്​ തയ്യാറെടുപ്പുകൾക്കും വേണ്ടിയായിരുന്നു ഞായറാഴ്​ച രാത്രി രക്ഷാപ്രവർത്തനം നിർത്തിവെച്ചത്​. ഇനി കോച്ച് അടക്കം എട്ടുപേരാണ് ഗുഹയില്‍ ബാക്കിയുള്ളത്. ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന് 20 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് കരുതുന്നത്.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Latest News