Connect with us
Malayali Express

Malayali Express

അതിർത്തി സംരക്ഷണത്തിന് ഓസ്ട്രിയ പദ്ധതി പ്രഖ്യാപിച്ചു

EUROPE

അതിർത്തി സംരക്ഷണത്തിന് ഓസ്ട്രിയ പദ്ധതി പ്രഖ്യാപിച്ചു

Published

on

ജോസ് കുമ്പിളുവേലിൽ

ബർലിൻ : അഭയാർഥി പ്രശ്നം പരിഹരിക്കാൻ ജർമനി യൂറോപ്യൻ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ ഓസ്ട്രിയ അതിർത്തി സംരക്ഷണത്തിനു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.

യൂറോപ്യൻ യൂണിയനുമായി ചർച്ച ചെയ്ത പദ്ധതി ജർമൻ പാർലമെന്റ് അംഗീകരിച്ചാൽ ഞങ്ങളുടെ അതിർത്തിയും ജനതയെയും സംരക്ഷിക്കാൻ ആവശ്യമായി നടപടികൾ സ്വകീരിക്കാൻ ഞങ്ങൾ നിർബന്ധിതരാകും- ഓസ്ട്രിയൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

തെക്കൻ അതിർത്തികളുടെ കാര്യത്തിലായിരിക്കും പ്രത്യേക പരിഗണന നൽകുക എന്നും സർക്കാർ അറിയിച്ചു. ഇറ്റലി, സ്ലോവേനിയ എന്നീ രാജ്യങ്ങളുമായാണ് ഓസ്ട്രിയ തെക്കൻ അതിർത്തി പങ്കുവയ്ക്കുന്നത്. ഓസ്ട്രിയയിലേക്ക് ഏറ്റവും കൂടുതൽ അഭയാർഥികളെത്തുന്നത് ഇറ്റലി വഴിയാണ്.

Continue Reading

Latest News