Connect with us
Malayali Express

Malayali Express

ഫാ. ഡെന്നി കിഴക്കരക്കാട്ടിന്‍റെ പൗരോഹിത്യ സ്വീകരണ വാര്‍ഷികം ആഘോഷിച്ചു

EUROPE

ഫാ. ഡെന്നി കിഴക്കരക്കാട്ടിന്‍റെ പൗരോഹിത്യ സ്വീകരണ വാര്‍ഷികം ആഘോഷിച്ചു

Published

on

ഷിജി ചീരംവേലില്‍

സൂറിക് : സ്വിറ്റ്സര്‍ലന്‍ഡിലെ കൂര്‍ രൂപതയിലെ സെ. അന്തോണിയോസ് ഇടവക വികാരി ഫാ. ഡെന്നി കിഴക്കരക്കാട്ടിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രണ്ടാം വാര്‍ഷികം മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. മാനന്തവാടി രൂപതാംഗമായ ഫാ. ഡെന്നി കിഴക്കരക്കാട്ട് സ്വിറ്റ്സര്‍ലന്‍ഡിലെ കൂര്‍ രൂപതയ്ക്ക് വേണ്ടിയാണ് പൗരോഹിത്യം സ്വീകരിച്ചത്.

ഞായറാഴ്ച വൈകിട്ട് എഗ്ഗില്‍ നടന്ന പരിപാടികളില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. സെ. അന്തോണിയോസ് ദേവാലയത്തിലര്‍പ്പിച്ച കൃതജ്ഞത ബലിയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബ്ബാനയില്‍ ഫാ. ഡെന്നി കിഴക്കരക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു

ഫാ. മാര്‍ട്ടിന്‍ പയ്യപ്പള്ളി സിഎംഐ, ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍, ഫാ. ഗാംബ, ഫാ. സൂട്ടര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം പാരിഷ് ഹാളില്‍ നടന്ന അനുമോദന യോഗം സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍ സ്വാഗതവും ഫാ. ഗാംബ, ബിജു പാലത്തറയ്ക്കല്‍, സി. ലിജി മരിയ കിഴക്കരക്കാട്ട് എഫ്സിസി (ജര്‍മ്മനി ) എന്നിവര്‍ ആശംസകളുമര്‍പ്പിച്ചു.

വയനാട് കിഴക്കരക്കാട്ട് ജോര്‍ജിന്റെയും മേരിയുടെയും (മാപ്പിളക്കുന്നേല്‍,വയനാട്) മകനാണ് ഫാ. ഡെന്നി. ഡെറ്റ്സി മാത്യു കല്ലന്‍കുളങ്ങര, ഡെത്സി ജോസഫ് പടിഞ്ഞാറേപന്നിവയല്‍, ഡെയ്നി ഷോണി താമരച്ചാലില്‍, ഡാന്‍റ്റോ കിഴക്കരക്കാട്ട് എന്നിവരാണ് സഹോദരങ്ങള്‍.

Continue Reading

Latest News