Connect with us
Malayali Express

Malayali Express

കീമോ തെറാപ്പിയിൽ കൃത്രിമം; ഔഷധ വ്യാപാരിക്ക് തടവും പിഴയും

EUROPE

കീമോ തെറാപ്പിയിൽ കൃത്രിമം; ഔഷധ വ്യാപാരിക്ക് തടവും പിഴയും

Published

on

കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ജർമനിയിൽ ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് നൽകിയ കീമോ തെറാപ്പി ഇൻഫ്യൂസിനിൽ (ട്രിപ്പിൽ) കൃത്രിമം കാട്ടിയതിന് ഔഷധ വ്യാപാരിക്ക് 12 വർഷത്തെ തടവും 17 ദശലക്ഷം രൂപ പിഴയും എസ്സൻ ജില്ലാ കോടതി വിധിച്ചു. ബോട്ടോറോപ്പ് നഗരത്തിലെ പീറ്റർ (48) എന്ന ഔഷധ വ്യാപാരിക്കാണ് കോടതി ശിക്ഷ നൽകിയത്.

രോഗികളുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് പീറ്റർ സ്വന്തം ലാബിൽ കൃത്രിമം കാണിച്ച് കീമോ തെറാപ്പി മരുന്നുകൾ തയ്യാറാക്കി വന്നതായി പൊലീസ് കണ്ടെത്തിയത്. ആയിരത്തിലധികം രോഗികൾക്കായി പീറ്റർ തയ്യാറാക്കിയ15000 കീമോ തെറാപ്പി ഇൻഫ്യൂസനുകളിലാണ് കൃത്രിമം കാണിച്ചത്. മരുന്നിന്റെ അളവ് കുറച്ചാണ് ഇയാൾ കീമോ തയ്യാറാക്കികൊണ്ടിരുന്നത്. ഇതു മൂലം നിരവധി രോഗികൾ അകാലത്തിൽ മരണമടഞ്ഞതായും ബന്ധുക്കൾ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

Continue Reading

Latest News