Friday, April 19, 2024
HomeIndiaധവാനും ശ്രേയസ് അയ്യരും ഇല്ല, സുനിൽ ഗവാസ്കറിന്റെ ടി20 ലോകകപ്പ് ടീം ഇങ്ങനെ

ധവാനും ശ്രേയസ് അയ്യരും ഇല്ല, സുനിൽ ഗവാസ്കറിന്റെ ടി20 ലോകകപ്പ് ടീം ഇങ്ങനെ

2021 ടി20 ലോകകപ്പ് പടിവാതിക്കൽ നിൽക്കെ ഇന്ത്യൻ ടീമിൽ ആരെല്ലാം ഇടം നേടും എന്ന ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. യുഎഎയിൽ നടക്കുന്ന ലോകകപ്പിൽ ട്രോഫി മാത്രം ലക്ഷ്യംവെച്ചു ടീമുകൾ ഇറങ്ങുമ്പോൾ ശക്തമായ നിരയുമായാകും ഇന്ത്യയും ഇറങ്ങുക.

ലോകകപ്പ് ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കെ തന്റെ 15 അംഗ ടീമിനെ തിരഞ്ഞെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗാവസ്‌കർ.

ഇന്ത്യയുടെ ഇടം കയ്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാൻ ഇല്ലാതെയാണ് സുനിൽ ഗവാസ്കറിന്റെ ടീം. രോഹിത് ശർമയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ചേർന്നാണ് ബാറ്റിങ് ഓപ്പൺ ചെയ്യുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ കളിക്കുന്ന മൂന്ന് താരങ്ങളും ഗാവസ്കറിന്റെ ടീമിലുണ്ട്. അതിൽ സൂര്യകുമാർ യാദവ് മൂന്നാമനായി എത്തും. മധ്യനിരയിൽ ഹാർദിക് പാണ്ഡ്യയും കൃണാൽ പാണ്ഡ്യയും ഇറങ്ങും.

വലംകൈയ്യൻ ശ്രേയസ് അയ്യരെയും സുനിൽ ഗവാസ്‌കറിന്റെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറുമാണ് ഓൾറൗണ്ടർമാരായി ടീമിൽ ഉള്ളത്.

ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ശാർദുൽ താക്കൂർ, ദീപക് ചഹാർ, മുഹമ്മദ് ഷമി എന്നി അഞ്ച് പേസർമാരെ ഗവാസ്കർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുസ്വേന്ദ്ര ചാഹൽ മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നറായുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular