Connect with us
Malayali Express

Malayali Express

തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ നിന്നും നാല് കുട്ടികളെ രക്ഷപ്പെടുത്തി

EUROPE

തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ നിന്നും നാല് കുട്ടികളെ രക്ഷപ്പെടുത്തി

Published

on

ബാങ്കോക്ക് : പതിനാറുദിവസംനീണ്ട കഠിനാധ്വാനത്തിനും കാത്തിരിപ്പിനുമൊടുവില്‍ താം ലുവോങ് നാം ഗുഹയില്‍ക്കുടുങ്ങിയ 13 പേരില്‍ നാലുകുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. പുറത്തെത്തിച്ച കുട്ടികളെ ഗുഹയ്ക്ക് സമീപമുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെ ആദ്യദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നും തിങ്കളാഴ്ച രാവിലെ വീണ്ടും നടപടി പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ 18 മു​ങ്ങ​ൽ വി​ദ​ഗ്​​ധ​ർ​ സാ​ഹ​സി​ക ദൗ​ത്യ​വു​മാ​യി ഗു​ഹ​യിലേ​ക്ക്​ ക​ട​ന്ന​ത്. പു​റ​ത്ത്​ 90 മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രു​മു​ണ്ടാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നു​ മു​മ്പ്​ കു​ട്ടി​ക​ളെ ഡോ​ക്​​ട​ർ പ​രി​ശോ​ധി​ച്ച്​ അ​വ​ർ​ക്ക്​ ശാ​രീ​രി​ക, മാ​ന​സി​ക​ക്ഷ​മ​ത​യു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു.

 

PLEASE SHARE THIS NEWS ON FACEBOOK AND SUPPORT US.

SEND YOUR ARTICLES AND NEWS TO news@malayaliexpress.com.

Continue Reading

Related News

Latest News