Wednesday, April 24, 2024
HomeIndiaലഖിംപൂര്‍ ഖേരി കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി

ലഖ്നോ: ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി. ഒരാഴ്ചക്കുള്ളില്‍ ആശിഷ് മിശ്രയോട് കീഴടങ്ങാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേള്‍ക്കാതെയാണ് ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നേരത്തെ ആ​ശി​ഷ് മി​ശ്ര​ക്ക് ജാ​മ്യം ന​ല്‍​കി​യ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. വി​പു​ല​മാ​യ കു​റ്റ​പ​ത്രം ഹൈ​കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ഒ​രാ​ള്‍​ക്ക് വെ​ടി​യേ​റ്റെ​ന്ന എ​ഫ്‌.​ഐ.​ആ​ര്‍ മാ​ത്രം പ​രി​ഗ​ണി​ച്ചാ​ണ് ആ​ശി​ഷ് മി​ശ്ര​ക്ക് ജാ​മ്യം ന​ല്‍​കി​യ​തെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ദു​ഷ്യ​ന്ത് ദ​വെ, പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രു​ടെ വാ​ദ​വും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യു​ണ്ടാ​യി.

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം കൊ​ടു​മ്ബി​രി​ക്കൊ​ണ്ട വേ​ള​യി​ല്‍, 2021 ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​തി​രെ ല​ഖിം​പു​ര്‍​ഖേ​രി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ആ​ശി​ഷ് മി​ശ്ര​യു​ടെ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി നാ​ലു ക​ര്‍​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും കൊ​ല്ല​പ്പെ​ട്ടു. തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​റും ര​ണ്ടു ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​രും കൊ​ല്ല​പ്പെ​ടു​ക​യു​ണ്ടാ​യി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular