Connect with us
Malayali Express

Malayali Express

ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

KERALA

ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

Published

on

 

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്താന്‍ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. നികുതിയടക്കാതെ സർവീസ് നിർത്തിവെക്കുമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. ഡീസൽ വില ഉയർന്ന സാഹചര്യത്തിലാണു തീരുമാനം. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ബസ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Continue Reading

Latest News