Connect with us
Malayali Express

Malayali Express

സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ

INDIA

സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ

Published

on

 

സുപ്രീംകോടതിയിലെ പ്രതിസന്ധിയിൽ പരിഹാരമായിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും എല്ലാം പരിഹരിച്ചെന്നുമായിരുന്നു കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടത്. എന്നാൽ വാർത്താ സമ്മേളനം നടത്തിയ ജഡ്ജിമാർ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താത്തതിനാൽ പ്രശ്നപരിഹാരമുണ്ടായില്ല. പത്രസമ്മേളനം വിളിച്ച ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ് എന്നിവർക്കെതിരെ ജസ്റ്റിസ് അരുൺ മിശ്ര പ്രതിഷേധം അറിയിച്ചു. ജഡ്ജിമാരുടെ പ്രസ്താവന ജൂനിയർ ജഡ്ജിമാർ കഴിവുകെട്ടവാരാണെന്ന ധാരണ പരത്തിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ പതിവുള്ള ചായ സൽക്കാരത്തിനിടെ സുപ്രീം കോടതി അഭിഭാഷകൻ ആർ.പി ലൂത്ര വിവാദവിഷയം ചീഫ്​ ജസ്​റ്റിസു മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഏതാനും ദിവസം കൂടി കാത്തിരുന്ന ശേഷം പ്രതിഷേധം ശക്തമാക്കുന്നതിനാണ് വിമർശിച്ച ജഡ്ജിമാരുടെ നീക്കമെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ ജഡ്ജിമാർ ഉൾപ്പെട്ട മെഡിക്കൽ കോഴ ഇടപാടിനെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസ് ഒഴികെ ഉള്ള സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർക്ക് കത്ത് നൽകി. വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി നാലു മുതിർന്ന ജഡ്ജിമാർ രംഗത്തെത്തിയത്.

Continue Reading

Latest News