Wednesday, April 24, 2024
HomeIndiaകോവിഡ് മരണത്തിന്റെ കണക്കില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

കോവിഡ് മരണത്തിന്റെ കണക്കില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

ഡല്‍ഹി: കോവിഡ് മരണത്തിന്റെ കണക്കില്‍ കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കോവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടസ്സപ്പെടുത്തുന്നുവെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ സൂചിപ്പിച്ചുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ കോവിഡ് മരണ കണക്കുകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ എട്ട് മടങ്ങ് കൂടുതലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ രാഹുല്‍ രംഗത്തെത്തിയത്. രാജ്യത്ത് 40 ലക്ഷം പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചുവെന്ന തന്റെ വാദം ശരിയാണ്. ഇവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെടുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular