Connect with us
Malayali Express

Malayali Express

തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം : ഡി.വൈ.എഫ്​.ഐ ,​ ബി.ജെ.പി പ്രവർത്തകർക്ക്​ വെട്ടേറ്റു

KERALA

തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം : ഡി.വൈ.എഫ്​.ഐ ,​ ബി.ജെ.പി പ്രവർത്തകർക്ക്​ വെട്ടേറ്റു

Published

on

 

തലസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. ഇന്നലെ വൈകിട്ട് കാരക്കോണത്ത് സിപിഎം പ്രവര്‍ത്തകനായ തോലടി അശ്വിനാണ് വെട്ടേറ്റത്. ഇയാൾ ഡി.വൈ.എഫ്​.ഐ കാരക്കോണം യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയാണ്. ജോലി കഴിഞ്ഞ് മടങ്ങി വരും വഴിയാണ് ആക്രമണം. സംഭവത്തിന് പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടിയാരുന്നു. സതീഷ് കുമാറിനെയാണ് അജ്ഞാത സംഘം ആക്രമിച്ചിരിക്കുന്നത്. രണ്ടുപേരും മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്​സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപിയും തിരിച്ചാണെന്ന് സിപിഎമ്മും ആരോപിക്കുന്നു.

Continue Reading

Latest News