Connect with us
Malayali Express

Malayali Express

കായൽ കയ്യേറ്റം : തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

KERALA

കായൽ കയ്യേറ്റം : തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

Published

on

 

ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മാണത്തിന് കായല്‍ കൈയേറിയെന്ന പരാതിയില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ആരോപണവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തോമസ് ചാണ്ടി നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചു, പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭിക്കുന്നതിനായി ഇടപെട്ടു, നൂറു മീറ്ററോളം നിലം നികത്തി തുടങ്ങിയവയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

Continue Reading

Latest News