Connect with us
Malayali Express

Malayali Express

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് പത്ത് വിക്കറ്റ് വിജയം

SPORTS

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ യുവനിരയ്ക്ക് പത്ത് വിക്കറ്റ് വിജയം

Published

on

 

ദുര്‍ബലരായ പപ്പുവ ന്യൂഗിനിയെ നിലംപരിശാക്കി ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാപ്പുവാ ന്യൂഗിനിയയെ 65 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 252 പന്തുകള്‍ ബാക്കി നില്‍ക്കേ തന്നെ വിജയവുമായി പോകുകയായിരുന്നു. നായകൻ പൃഥ്വി ഷായുടെ വെടിക്കെട്ടാണ്​ അനായാസ വിജയം സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചത്​. 39 പന്തിൽ 57 റൺസടിച്ച നായകനോടൊപ്പം ഒമ്പത്​ റൺസുമായി മനോജ്​ കർള പുറത്താകാതെ നിന്നു. 6.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ അങ്കുല്‍ റോയിയാണ് പാപ്പുവ ന്യൂഗിനിയയെ ചെറിയ സ്‌കോറിനൊതുക്കിയത്. 15 റൺസ് നേടിയ ഓവിയ സാമാണ് അവരുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ശിവം മാവി രണ്ടു വിക്കറ്റും കമലേഷ് നഗർകോട്ടി, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുവീതവും വീഴ്ത്തി. നേരത്തെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ 100 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

Continue Reading

Latest News