Connect with us
Malayali Express

Malayali Express

പാഠപുസ്തകത്തിനായി ഇനി കാത്തിരിക്കേണ്ട : അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഇന്നു മുതൽ

KERALA

പാഠപുസ്തകത്തിനായി ഇനി കാത്തിരിക്കേണ്ട : അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഇന്നു മുതൽ

Published

on

 

പാഠപുസ്തകങ്ങൾ സമയത്ത് കിട്ടുന്നില്ല എന്നത് ഇനി പഴംകഥ മാത്രം. അടുത്തവർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ ആദ്യഭാഗ വിതരണം വിദ്യാഭ്യാസവകുപ്പ് ഇന്ന് ആരംഭിക്കും. കഴിഞ്ഞ നവംബറിൽ തന്നെ പാഠപുസ്തകങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയിരുന്നു. അതേസമയം, വളരെ നേരത്തെയുള്ള വിതരണം തങ്ങൾക്കു ബാധ്യതയാകുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. 9,10 ക്‌ളാസുകളിലേക്കുള്ള പുസ്തകങ്ങൾക്ക് വില നൽകേണ്ടതുണ്ട്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷമേ വിദ്യാർത്ഥികൾ പുസ്തകം പണം അടച്ച് വാങ്ങുകയുള്ളു. അതുകൊണ്ട് തന്നെ കുട്ടികളുടെ കൃത്യമായ കണക്കുകൾ തങ്ങളുടെ പക്കൽ ഇല്ല എന്നതും അതുവരെ പുസ്തകം സൂക്ഷിക്കേണ്ടതുമാണ് തങ്ങളുടെ പ്രശ്നമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു.

Continue Reading

Latest News