Connect with us
Malayali Express

Malayali Express

വയലാര്‍ രാമവര്‍മ്മയുടെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു

KERALA

വയലാര്‍ രാമവര്‍മ്മയുടെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി അന്തരിച്ചു

Published

on

 

മഹാകവി വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി (86) തൃപ്പൂണിത്തുറയില്‍ അന്തരിച്ചു. ബന്ധുക്കളുടെ ആഗ്രഹ പ്രകാരം ഇന്ന് വയലാര്‍ സ്മൃതി മണ്ഡപത്തിലാണ് സംസ്‌കാരം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴേകാലിനായിരുന്നു അന്ത്യം. മക്കളുണ്ടാകില്ലെന്ന് മനസിലായതോടെ വയലാറിന്റെ ജീവിതത്തില്‍ നിന്ന് സ്വയം പിന്മാറുകയായിരുന്നു ചന്ദ്രമതി തമ്പുരാട്ടി. പിന്നീട് ഇളയ സഹോദരിയെ വയലാറിനു വിവാഹം ചെയ്തുകൊടുക്കാനുള്ള തീരുമാനത്തെ പൂര്‍ണ്ണമനസ്സോടെ പിന്തുണയ്ക്കുകയായിരുന്നു. ‘മാനസേശ്വരി… മാപ്പു തരൂ മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍ മാപ്പു തരൂ…’ സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായി…’ തുടങ്ങിയ ഗാനങ്ങൾ ചന്ദ്രമതിയുടെ ഓർമകളോടെയാണ് വയലാർ എഴുതിയത്.

Continue Reading

Latest News