Friday, March 29, 2024
HomeIndiaജമ്മുകശ്മീരില്‍ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ 2 പോലീസുകാരേയടക്കം അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി

ജമ്മുകശ്മീരില്‍ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ 2 പോലീസുകാരേയടക്കം അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തീവ്രവാദ ഗ്രൂപ്പുകളുമായോ ഭീകരരുമായോ ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കി.

പുറത്താക്കിയവരില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നിര്‍ദ്ദേശപ്രകാരമാണ് ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയത്.

പുല്‍വാമയില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ തൗസീഫ് അഹമ്മദ് മിര്‍, ശ്രീനഗറില്‍ നിന്നുള്ള കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗുലാം ഹസന്‍ പരേ, തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ അവന്തിപോരയില്‍ നിന്നുള്ള അദ്ധ്യാപകന്‍ അര്‍ഷിദ് അഹമ്മദ് ദാസ്,കോണ്‍സ്റ്റബിള്‍ ഷാഹിദ് ഹുസ്സെന്‍, കുപ്വാരയില്‍ നിന്നുള്ള ഷറഫത്ത് അഹമ്മദ് ഖാന്‍ എന്നിവരേയാണ് സര്‍ക്കാര്‍ പിരിച്ചു വിട്ടത്.

തീവ്രവാദികളുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ പിരിച്ചു വിട്ടത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലഫ്റ്റനനന്റ് ഗവര്‍ണര്‍ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 311(2)(സി) പ്രകാരം, തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയം തോന്നുന്നവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള കേസുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിനുമായിട്ടാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ്.ഇതിന്റെ സഹായത്തോടെയാണ് തീവ്രവാദ ബന്ധമുള്ള ജീവനക്കാരെ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular