Saturday, April 20, 2024
HomeKeralaലഖിംപൂര്‍ ഖേരി കേസ്; എല്ലാ സാക്ഷികള്‍ക്കും സുരക്ഷയൊരുക്കിയെന്ന് യു.പി സര്‍ക്കാര്‍

ലഖിംപൂര്‍ ഖേരി കേസ്; എല്ലാ സാക്ഷികള്‍ക്കും സുരക്ഷയൊരുക്കിയെന്ന് യു.പി സര്‍ക്കാര്‍

ഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസിലെ 98 സാക്ഷികള്‍ക്കും മതിയായ സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഓരോ സാക്ഷികള്‍ക്കും ഓരോ സായുധ പൊലീസുകാരന്റെ സുരക്ഷയുണ്ട്. ഇരകളുടെ കുടുംബത്തിന് സ്ഥിരം സെക്യൂരിറ്റി ഗാര്‍ഡുകളുണ്ട്. വീടുകള്‍ സി.സിടി.വി കാമറകളുടെ നിരീക്ഷണത്തിലാണ്.

സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.എല്ലാ സാക്ഷികളെയും പൊലീസ് പതിവായി ബന്ധപ്പെടുന്നുണ്ട്. സാക്ഷിയെ മര്‍ദ്ദിച്ച സംഭവത്തിന് കര്‍ഷകരുടെ കൊലപാതകവുമായി ബന്ധമില്ല. ഹര്‍ജിക്കാര്‍ പ്രശ്നങ്ങള്‍ കൂട്ടിക്കുഴക്കുകയാണ്.കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ഫിബ്രു.10 ന് ജാമ്യം നല്‍കിയതിനെതിരെ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്യാനുള്ള നടപടികള്‍ പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular