Friday, April 19, 2024
HomeUSAപെന്‍സില്‍വാനിയ കനത്ത ഹിമപാതത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം 23 പേര്‍ക്ക് പരിക്ക്

പെന്‍സില്‍വാനിയ കനത്ത ഹിമപാതത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 5 മരണം 23 പേര്‍ക്ക് പരിക്ക്

പെന്‍സില്‍വാനിയ: ഇന്നു രാവിലെ(മാര്‍ച്ച് 28 തിങ്കളാഴ്ച) പെന്‍സില്‍വാനിയ പോട്ട്‌സ് വില്ലി മൈനേഴ്‌സ് വില്ല എക്‌സിറ്റില്‍ ഉണ്ടായ കനത്ത ഹിമപാതത്തിലും 40ല്‍ പരം വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലും 5 പേര്‍ മരിച്ചതായും, 23 പേര്‍ക്ക് പരിക്കേറ്റതായും സ്‌ക്കള്‍കിള്‍ കൗണ്ടി കോറോണര്‍ ഓഫീസ് അറിയിച്ചു.

രാവിലെ പത്തരയോടെയാണ് കനത്ത ഹിമപാതത്തില്‍പെട്ടു വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നി മാറിയും, പരസ്പരം കൂട്ടിയിടിച്ചും അപകട പരമ്പരകള്‍ക്ക് തുടക്കം കുറിച്ചത്. 30 മിനിട്ടുകള്‍ക്കു ശേഷം അപകടത്തെ കുറിച്ചും, മരണത്തെ കുറിച്ചും ഔദ്യോഗീകമായി വാര്‍ത്തകള്‍ പുറത്തുവിട്ടു. അപകടത്തെ തുടര്‍ന്ന് ഇന്റര്‍‌സ്റ്റേറ്റ് സൗത്ത്  ബൗഡ് പാതകള്‍ എല്ലാം അടച്ചത് വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചു. കനത്ത ഹിമപാതത്തില്‍ നൂറു കണക്കിന് ആളുകള്‍ക്കാണ് കാറിനകത്തു മണിക്കൂറുകളോളം കഴിഞ്ഞു കൂടേണ്ടി വന്നത്.

മൂന്നു ട്രാക്ടര്‍ ടെയ്‌ലറുകളും, മറ്റു രണ്ടു വാഹനങ്ങള്‍ക്കും തീപിടിച്ചത് അപകടത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു. തീയും പുകയും, മൂടല്‍ മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അപകടത്തെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മരിച്ചവരുടെയോ, പരിക്കേറ്റവരുടേയോ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. സംസ്ഥാന പോലീസും, അമേരിക്കന്‍ റെഡ് ക്രോസും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular