Friday, March 29, 2024
HomeKeralaജനാധിപത്യ മര്യാദയോടെ എതിര്‍പ്പുകളെ നേരിടണം ; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കെസിബിസി

ജനാധിപത്യ മര്യാദയോടെ എതിര്‍പ്പുകളെ നേരിടണം ; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കെസിബിസി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി കെ.സി.ബി.സി. സില്‍വര്‍ലൈനിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ പൂര്‍ണമായി അവഗണിക്കാനാകില്ലെന്ന് കേരള കാത്തോലിക് ബിഷപ്പ് കൗണ്‍സില്‍( കെസിബിസി) പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യ മര്യാദയോടെ എതിര്‍പ്പുകളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.സി.ബി.സി പറഞ്ഞു.

ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ബലം പ്രയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സര്‍വേ നടത്താന്‍ സര്‍ക്കാര്‍ വേറെ മാര്‍ഗങ്ങള്‍ തേടണമെന്നും കെസിബിസി പ്രസ്താവനയിലൂടെ പറഞ്ഞു.

സാമൂഹ്യാഘാത പഠനത്തെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും ജനദ്രോഹപരമായ പഠനരീതിയെയാണ്  എതിര്‍ക്കുന്നതെന്നും പദ്ധതിയുടെ പൂര്‍ണ്ണ ചിത്രം വെളിപ്പെടുന്നതുവരെ ഇപ്പോഴുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും പൊതുജനത്തിന്റെ സംശയങ്ങള്‍ ദുരീകരിച്ചും ആശങ്കകള്‍ അകറ്റിക്കൊണ്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്നും കെസിബിസി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular